കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആശുപത്രികളും അനുയോജ്യമായ ഇതര സ്ഥാപനങ്ങളും കൊവിഡ് 19 പ്രതിരോധ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ സന്നദ്ധമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടാല്‍ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ വിട്ടുനല്‍കുന്നതിന് സഭ സന്നദ്ധമാണന്നും കാതോലിക്ക ബാവാ വ്യക്തമാക്കി.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള ദേവാലയങ്ങളുടെ വരുമാനത്തിന്‍റെ ഒരംശം കൊവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി വിനിയോഗിക്കണമെന്നും കാതോലിക്കാ ബാവാ ആഹ്വാനം ചെയ്‌തു. ഓണ്‍ലൈന്‍, സമൂഹമാധ്യമങ്ങള്‍ വഴി ദുരിതബാധിതർക്ക് സാധ്യമായ സഹായം എത്തിക്കാന്‍ തയ്യാറാണെന്നും സഭ അറിയിച്ചു.
ഏതാനും ദിവസങ്ങൾ മുമ്പ് സീറോ മലബാർ സഭാ തങ്ങളുടെ കീഴിലുള്ള ആശുപത്രികൾ, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവയെല്ലാം കൊവിഡ്-19 പ്രതിരോധത്തിനായി സർക്കാരിന് വിട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓർത്തഡോക്‌സ് സഭയും സഹായവുമായി മുന്നോട്ടുവന്നത്.