ETV Bharat / state

ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി വയോധികന്‍ മരിച്ചു - tipper lorry

പൂതക്കുഴി വീട്ടില്‍ ഇബ്രാഹിമാണ്, ടിപ്പർ ലോറി കയറിയിറങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്.

ടിപ്പർ ലോറി  വയോധികന്‍ മരിച്ചു  പൂതക്കുഴി വീട്ടില്‍ ഇബ്രാഹിം  old man died  tipper lorry  tipper lorry accident
ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി കയറി വയോധികന്‍ മരിച്ചു
author img

By

Published : Oct 13, 2021, 10:36 PM IST

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ടിപ്പര്‍ ലോറി കയറി കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചു. കോരുത്തോട്ടിലെ മടുക്ക പാറമട ലെയ്‌നില്‍ താമസിക്കുന്ന പൂതക്കുഴി വീട്ടില്‍ ഇബ്രാഹിമാണ് (85 ) മരിച്ചത്. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നത്.

കോരുത്തോട് പാറമട ഭാഗത്ത് പെട്ടിക്കട നടത്തുന്ന ഇയാള്‍, മടുക്ക ഭാഗത്തേക്ക് നടന്നു പോകുമ്പോള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി പിന്നോട്ട് വന്ന ടിപ്പര്‍ ലോറി ഇടിച്ചിട്ടശേഷം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

അപകടസ്ഥലത്ത്‌വച്ചു തന്നെ ഇയാള്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കബറടക്കി. ഭാര്യ: മറിയംബീവി. മക്കള്‍: നജീബ്, ജാസ്‌മി. മരുമകന്‍: അലിയാര്‍.

ALSO READ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ആശ്വാസ ധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.