ETV Bharat / state

എൻ.എസ്.എസ് ബജറ്റ് സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ നടക്കും - കോട്ടയം വാർത്ത

സംസ്ഥാനത്തെ അറുപതോളം താലൂക്ക് യൂണിയൻ ഓഫീസുകളിൽ നിന്നായി പ്രതിനിധികൾ വീഡിയോ കോൺഫറൻസിലൂടെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കും.

എൻ.എസ് എസ് ബജറ്റ് സമ്മേളനം  NSS budget session will be held via video conference  വീഡിയോ കോൺഫറൻസിലൂടെ നടത്തും  കോട്ടയം വാർത്ത  kottayam news
എൻ.എസ്.എസ് ബജറ്റ് സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ നടത്തും
author img

By

Published : Jun 23, 2020, 3:46 PM IST

കോട്ടയം: കൊവിഡ് പശ്ചാത്തലത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ ബജറ്റ് സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ബുധനാഴ്ച നടക്കും. പെരുന്നയിലെ ആസ്ഥാനമാണ് പ്രധാന വേദി‌. സംസ്ഥാനത്തെ അറുപതോളം താലൂക്ക് യൂണിയൻ ഓഫീസുകളിൽ നിന്നായി പ്രതിനിധികൾ വീഡിയോ കോൺഫറൻസിലൂടെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കും. ഇതു സംബന്ധിച്ച സംവിധാനങ്ങളുടെ ട്രയൽ റൺ നടന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മാത്രമാകും ചങ്ങനാശ്ശേരി പെരുന്നയിലെ ആസ്ഥാന മന്ദിരത്തിൽ ഒത്തുചേരുക.

ഇതാദ്യമായാണ്‌ ഒരു സമുദായ സംഘടന ബജറ്റ് സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ നടത്തുന്നത്. മന്നം ജയന്തിക്ക് ശേഷമുള്ള എൻ.എസ് എസിന്‍റെ പ്രധാന യോഗങ്ങളിലൊന്നാണ് ബജറ്റ് സമ്മേളനം. വരുന്ന ഒരു വർഷത്തെക്കുള്ള ബജറ്റ് അവതരണമാണ് ജി സുകുമാരൻ നായർ നടത്തുക. രാഷ്ട്രീയ - സാമുദായിക - സാംസ്കാരിക രംഗങ്ങളിലെ എൻ.എസ് എസ് നിലപാടും ബജറ്റ് സമ്മേളനത്തിലൂടെ അവതരിപ്പിക്കും. കൊവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് നേരത്തെ തന്നെ സാമുദായിക യോഗങ്ങൾ നിറുത്തിവയ്ക്കാൻ എൻ.എസ് എസ് തീരുമാനിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.