കോട്ടയം: കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രില്‍ നടന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍. മണ്ണിടിച്ചില്‍, വെള്ളപൊക്ക സാധ്യതയുമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു മോക്ഡ്രില്‍. വെള്ളികുളത്ത് മണ്ണ് ഇടിയുകയും ചാത്തപ്പുഴയില്‍ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നടത്തേണ്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് മോക്ഡ്രില്ലിൽ അവതരിപ്പിച്ചത്. ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന അറിയിപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍നിന്നും കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ ലഭിക്കുന്നതു മുതലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
കാലവര്‍ഷ ദുരന്തനിവാരണം; കോട്ടയത്ത് മോക്ഡ്രില്‍
ദുരന്തം സംഭവിച്ചതായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള തുടര്‍ നടപടികളാണ് മോക് ഡ്രില്ലില്‍ സ്വീകരിച്ചത്. റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ് ,മോട്ടോര്‍ വാഹന വകുപ്പ് , ആരോഗ്യവകുപ്പ് എന്നിവരും മോക്ഡ്രില്ലില്‍ പങ്കാളികളായി.