ETV Bharat / state

ക്വാറന്‍റൈന്‍ ലംഘിച്ചവര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്

മൂവാറ്റുപുഴ സ്വദേശികളായ യുവാക്കളാണ് ചൂണ്ടച്ചേരിയിലും മുത്തോലിയിലും ബന്ധുവീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുന്നത്. ഇവര്‍ ബംഗളൂരുവില്‍ നിന്നും എത്തിയവാരണ്.

Quarantine  violators  locals  Kottayam  മൂവാറ്റുപുഴ  ക്വാറന്‍റൈന്‍  നഗരസഭ  ചട്ടം ലംഘനം
ക്വാറന്‍റൈന്‍ ലംഘിച്ചവര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്
author img

By

Published : May 31, 2020, 9:24 PM IST

കോട്ടയം: ക്വാറന്‍റൈന്‍ ചട്ടം ലംഘിച്ച് പാലാ കൊച്ചിടപ്പാടിയില്‍ താമസിക്കാനെത്തിയവര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി. മൂവാറ്റുപുഴ സ്വദേശികളായ യുവാക്കളാണ് ചൂണ്ടച്ചേരിയിലും മുത്തോലിയിലും ബന്ധുവീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുന്നത്. ഇവര്‍ ബംഗളൂരുവില്‍ നിന്നും എത്തിയവാരണ്.

എന്നാലിവര്‍ ക്വാറന്‍റൈന്‍ സമയത്ത് പുറത്തിറങ്ങുന്നതായാണ് പരാതി. ഇത് ആളുകളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നുവെങ്കിലും നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. ക്വാറന്‍റൈന്‍ ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കവീക്കുന്ന് വികസനസമിതി ആവശ്യപ്പെട്ടു.

ഇവരെ നാട്ടിലെത്തിച്ച ഡ്രൈവര്‍ ക്വാറന്‍റൈന്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രതിഷേധ പരിപാടിയില്‍ പൊതു പ്രവര്‍ത്തകന്‍ എബി ജെ ജോസ് അധ്യക്ഷനായി. ജോസ് ചീരാംകുഴി, തോമസുകുട്ടി മുകാല തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടോണി തോട്ടം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.