കോട്ടയം : പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാതോലിക്ക ബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വതീയന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അര്‍ബുദ ബാധിതനായ അദ്ദഹത്തെ നിലവില്‍ വെന്‍റിലേറ്ററില്‍ പ്രവേശിച്ചിപ്പിരിക്കുകയാണ്. ഡോക്ടര്‍മാരുടെ പ്രത്യക സംഘത്തിന്‍റെ മേല്‍നോട്ടത്തിലാണ് ചികിത്സ.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം ഓക്ടോബര്‍ 14 ന് പരുമലയില്‍ കൂടുവാന്‍ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി കാതോലിക്ക ബാവ ചെയ്തിട്ടുണ്ട്. രോഗകാരണത്താല്‍ അസോസിയേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ സഭാഭരണഘടന പ്രകാരം സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്തയെ ബാവ ചുമതലപ്പെടുത്തിയിരുന്നു.
ALSO READ: ഓഫിസുകള്‍ കയറിയിറങ്ങി കാത്തുക്കെട്ടി കിടക്കേണ്ട! കെട്ടിട നിര്‍മാണ അനുമതി ഇനി എളുപ്പം
അസോസിയേഷന്‍ നടത്തിപ്പിന്‍റെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനും അധ്യക്ഷത വഹിക്കുന്നതിനും ജൂലൈ മൂന്നിനാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
സഭയുടെ അടിയന്തര സുന്നഹദോസ് പരുമല മാർ ഗ്രിഗോറിയോസ് ആശുപത്രിയിൽ അടിയന്തരമായി ചേരും. കാതോലിക്ക ബാവയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സിനഡ് ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കും.