കോട്ടയം : കൊവിഡ് 19 സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന ദമ്പതികള്‍ രോഗവിമുക്തരായി. കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ കഴിഞ്ഞ 17 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു . മാര്‍ച്ച് എട്ടിനാണ് രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർ ഇറ്റലിയിൽ നിന്നെത്തിയ രോഗബാധിതരുമായി അടുത്തിടപഴകിയവരാണ്. ആദ്യ സാമ്പിള്‍ പരിശോധനയില്‍തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.
നിലവിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ഒരാൾ മാത്രമാണ് കോട്ടയം ജില്ലയിൽ ചികത്സയിലുള്ളത്. അതേസമയം 277 പേരെ ഇന്ന് മാത്രം കോട്ടയത്ത് വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ കോട്ടയത്ത് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2688 ആയി. പരിശോധനക്കായി അയച്ച 25 സാമ്പിളുടെ ഫലം വരാനുണ്ട്.