കോട്ടയം: കൊവിഡ് സാഹചര്യത്തിൽ കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊര് ചുറ്റ് വള്ളംകളി ഒഴിവാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ജല ഘോഷയാത്ര ഒഴിവാക്കി ചടങ്ങുകൾ മാത്രം ക്ഷേത്രത്തിൽ നടത്തുകയായിരുന്നു.
ഉത്രട്ടാതി നാളിൽ മീനച്ചിലാറ്റിലൂടെ തോണിയിലേറി ദേവി ഊര് ചുറ്റി ദേശ വഴിയിലെ ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. വള്ളത്തിൽ സിംഹ വാഹനം പ്രതിഷ്‌ഠിച്ച് അനേകം കളി വള്ളങ്ങളുടെ അകമ്പടിയിൽ മീനച്ചിലാറ്റിലൂടെ സഞ്ചരിച്ച് വൈകുന്നേരം തിരികെ എത്തുന്നതാണ് ചടങ്ങ്. അതേസമയം ഭക്തർക്ക് കൊടിമര ചുവട്ടിൽ പറവക്കാനും വഴിപാടുകൾ നടത്താനും സൗകര്യം ഏർപ്പെടുത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎല്‍എ, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് നോബിൾ മാത്യു, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.