കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായി ജില്ലാ കലക്ടര്‍ എം.അഞ്ജനയുടെ നേതൃത്വത്തില്‍ ജനുവരി 18, 19, 20 തീയതികളില്‍ നടത്തുന്ന താലൂക്ക് തല ഓണ്‍ലൈന്‍ അദാലത്തിലേക്കുള്ള പരാതികള്‍ ജനുവരി 11ന് സ്വീകരിക്കും. അതത് താലൂക്കിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഇ-ആപ്ലിക്കേഷന്‍ പരാതികള്‍ സമര്‍പ്പിക്കേണ്ടത്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കില്ല.
വീടും സ്ഥലവും ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷന്‍ കാര്‍ഡ്, നിലം-തോട്ടം-പുരയിടം ഇനം മാറ്റം എന്നീ വിഭാഗങ്ങളില്‍പ്പെട്ടവ ഒഴികെയുളള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകള്‍ പരിഗണിക്കുന്നതിന് ജില്ലാ കലക്ടര്‍ നിശ്ചിത തീയതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തും. അപേക്ഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. മുന്‍കൂട്ടി അറിയിക്കുന്ന സമയത്ത് അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തണം. ജനുവരി 18ന് കോട്ടയം, ചങ്ങനാശേരി, 19ന് മീനച്ചില്‍, വൈക്കം, 20ന് കാഞ്ഞിരപ്പള്ളി എന്നിങ്ങനെയാണ് അദാലത്തുകള്‍ നിശ്ചയിച്ചിട്ടുള്ളത്.
താലൂക്കുകളിലെ അദാലത്ത്; പരാതികള്‍ 11ന് സ്വീകരിക്കും - കോട്ടയം കലക്ടര്‍ എം അഞ്ജന
18, 19, 20 തീയതികളില്‍ നടത്തുന്ന താലൂക്ക് തല ഓണ്‍ലൈന്‍ അദാലത്തിലേക്കുള്ള പരാതികള്‍ 11ന് സ്വീകരിക്കും