ETV Bharat / state

പ്രണയപ്പക; കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ - Man stabbed minor girl in kottayam

പാമ്പാടി പൂതക്കുഴി സ്വദേശി അഖിൽ സി സുനിലാണ്(21) പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരവും പൊലിസ് കേസെടുത്തു.

പ്രണയം നിരസിച്ച പെൺകുട്ടിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ  കോട്ടയത്ത് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു  പെണ്‍കുട്ടിയെ കുത്തിയ പ്രതി പിടിയിൽ  Suspect arrested for stabbing minor girl  GIRL ATTACKED BY EX BOYFRIEND AT KOTTAYAM  Man stabbed minor girl in kottayam  പോക്സോ
പ്രണയപ്പക; കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
author img

By

Published : Oct 27, 2022, 10:00 PM IST

കോട്ടയം: പ്രണയം നിരസിച്ചത് മൂലമുണ്ടായ വിരോധത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്‌തു. പാമ്പാടി പൂതക്കുഴി ഭാഗത്ത് ചീനിക്കടുപ്പിൽ വീട്ടിൽ സുനിൽ മകൻ അഖിൽ സി സുനിലിനെയാണ്(21) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് കറുകച്ചാൽ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് കൈയില്‍ കരുതിയിരുന്ന മാരകായുധം കൊണ്ട് പ്രതി പെൺകുട്ടിയെ ആക്രമിച്ചത്. ആയുധം കൊണ്ട് നെഞ്ചിൽ കുത്താനുള്ള ശ്രമം തടുക്കുന്നതിനിടെ പെൺകുട്ടിയുടെ കൈയിൽ കുത്തേൽക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

പിന്നാലെ ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പെണ്‍കുട്ടിയെ മുൻപ് പീഡിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്‌തു.

ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. കറുകച്ചാൽ സ്റ്റേഷൻ എസ്എച്ച്ഒ ഋഷികേശൻ നായർ കെ ജി, എസ്ഐ അനില്‍ കുമാര്‍, സിപിഓമാരായ സന്തോഷ്‌, സനല്‍, ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.