ETV Bharat / state

സൂര്യാഘാത മുൻകരുതൽ: തൊഴിൽ സമയം പുനഃക്രമീകരിച്ചു - കോട്ടയത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു

തുറസായ സ്ഥലങ്ങളിൽ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും

sunburn precautions  labour time rescheduled  സൂര്യാഘാത മുൻകരുതൽ  തൊഴിൽ സമയം പുനഃക്രമീകരിച്ചു
സൂര്യാഘാത മുൻകരുതൽ: തൊഴിൽ സമയം പുനഃക്രമീകരിച്ചു
author img

By

Published : Feb 23, 2022, 10:27 AM IST

കോട്ടയം: പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാത മുൻകരുതൽ നടപടികളുടെ ഭാഗമായി തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. തുറസായ സ്ഥലങ്ങളിൽ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ സമയത്തിനുളളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി.

ALSO READ:കാട്ടുതീ പടരുന്നത് ഒഴിവാക്കാൻ നടപടികളുമായി അഗ്നി ശമനസേനയും വനം വകുപ്പും

രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയിലുമാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. 1958ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള സമയക്രമം തൊഴിലാളികൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.