കോട്ടയം: തലയോലപ്പറമ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വഴിയമ്പലം സ്വദേശിയായ ഒറ്റപ്ലാക്കല്‍ അപ്പച്ചന്‍റെ ഭാര്യ അനു ജോസഫാണ്(55) മരിച്ചത്. ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് വീടിന് പുറത്ത് നിന്ന് അനു ജോസഫ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
നിലവിളി കേട്ട് ഒടിയെത്തിയ നാട്ടുകാരാണ് വെള്ള ഒഴിച്ച് തീയണച്ചത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്നലെ രാവിലെ 10 മണിയോടെ അനു ജോസഫ് മരിച്ചു.
കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംസ്‌കാരം ഇന്ന് രാവിലെ തലയോലപറമ്പ് സെന്‍റ് ജോര്‍ജ് പള്ളിയില്‍.