ETV Bharat / state

സാനിറ്റൈസര്‍ കുറഞ്ഞ വിലക്ക് വിപണിയിലെത്തിക്കാന്‍ സി.എം.എസ് കോളജ് - Students of CMS College

സര്‍ക്കാരിന്‍റെയോ സന്നദ്ധ സംഘടനകളുടെയോ സഹായം ലഭിച്ചാല്‍ സാനിറ്റൈസര്‍ വിപണിയിലെത്തിക്കാമെന്ന് കോളജ് പ്രിന്‍സിപ്പല്‍

സാനിട്ടൈസർ നിർമ്മാണം  കോട്ടയം  സാനിറ്റൈസര്‍ നിർമ്മാണം  സി.എം.എസ് കോളജിലെ വിദ്യർഥികൾ  കൊവിഡ് 19  sanitizer manufacturing  Students of CMS College  CMS College, Kottayam
വിലകുത്തനെ വർധിച്ചതോടെ സാനിറ്റൈസര്‍ നിർമ്മാണവുമായി കോട്ടയം സി.എം.എസ് കോളജിലെ വിദ്യർഥികൾ
author img

By

Published : Mar 12, 2020, 2:11 PM IST

Updated : Mar 12, 2020, 3:58 PM IST

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൈവൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിറ്റൈസര്‍ കിട്ടാക്കനിയായി. 80 രൂപ വിലയുള്ള സാഷെകളില്‍ തുടങ്ങി 1000 രൂപ വരുന്ന ബോട്ടിലുകളില്‍ വരെ സാനിറ്റൈസറുകൾ വിപണിയില്‍ ലഭ്യമായിരുന്നു. എന്നാൽ മെഡിക്കല്‍ ഷോപ്പുകളും മറ്റും വില കുത്തനെ ഉയര്‍ത്തിയതോടെ കുറഞ്ഞവിലയ്ക്ക് സാനിറ്റൈസര്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കോട്ടയം സി.എം.എസ് കോളജിലെ അധ്യാപകരും വിദ്യാർഥികളും.

സാനിറ്റൈസര്‍ കുറഞ്ഞ വിലക്ക് വിപണിയിലെത്തിക്കാന്‍ സി.എം.എസ് കോളജ്

കറ്റാർ വാഴ ജെല്ല്, ഹൈഡ്രന്‍ പെറോക്‌സൈഡ്, ഗ്ലിസറിൻ, പ്രൊപ്പൈലിന്‍ ആല്‍ക്കഹോള്‍ എന്നിവ ചേര്‍ത്താണ് സാനിറ്റൈസര്‍ നിർമാണം. സര്‍ക്കാരിന്‍റെയോ സന്നദ്ധ സംഘടനകളുടെയോ സഹായം ലഭിച്ചാല്‍ സാനിറ്റൈസര്‍ നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്യാനും തയ്യാറാണെന്ന് കോളജ് പ്രിൻസിപ്പൽ റോയി സാം ഡാനിയേ പറഞ്ഞു. കോളജുകള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ സാനിറ്റൈസറുകളുടെ നിര്‍മാണം ആരംഭിച്ചാല്‍ വിപണി വില പിടിച്ച് നിര്‍ത്താനാവുമെന്നും സാധാരണക്കാരിൽ കുറഞ്ഞ വിലക്ക് ഇവ എത്തിക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു.

Last Updated : Mar 12, 2020, 3:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.