ETV Bharat / state

പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു

മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിന്‍റെ മകൻ അഫ്‌സലാണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ചത്.

author img

By

Published : Oct 14, 2022, 7:13 PM IST

kottayam  meenachil river  drown to death  student drowned in meenachil river  വിദ്യാർഥി മുങ്ങി മരിച്ചു  കോട്ടയം  അഫ്‌സൽ  മാതാക്കൽ  കന്നുപറമ്പിൽ ഷാഹുലിന്‍റെ മകൻ അഫ്‌സൽ  മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട്‌ വിദ്യാർഥി മരിച്ചു  മീനച്ചിലാർ
പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട്‌ വിദ്യാർഥി മരിച്ചു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിന്‍റെ മകൻ അഫ്‌സൽ (15) ആണ് മരിച്ചത്‌. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപം വൈകിട്ട്(ഒക്‌ടോബര്‍ 14) നാലുമണിയോടെയാണ് അഫ്‌സൽ ഒഴുക്കിൽപ്പെട്ടത്.

ഇവിടുത്തെ ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു അഫ്‌സലും അനുജനും സുഹൃത്തും. ആറിന്‍റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്‌സൽ കയത്തിൽ പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.