കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ തീരുമാനം. നഗരസഭയില്‍ ചേര്‍ന്ന് വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നഗരസഭാ പരിധി പൂര്‍ണമായും അടയ്‌ക്കില്ല. 14 ദിവസം ഈരാറ്റുപേട്ടയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ വൈകിട്ട് ആറ് മണി വരെയും ഹോട്ടലുകള്‍ക്ക് ഏഴ് വരെയും പ്രവര്‍ത്തിക്കാം. കൂട്ടം കൂടുന്നവര്‍ക്കെതിരെ കേസെടുക്കും. ആരോഗ്യസ്ഥാപനങ്ങളുടെ കുറവ് മൂലം പിഎംസി ആശുപത്രി അടച്ചിടില്ല. മുപ്പതോളം ആശുപത്രി ജീവനക്കാരെ ക്വാറന്‍റൈനിലാക്കും. ആരാധനാലയങ്ങള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ റിബൺ കെട്ടി സാമൂഹിക അകലം ക്രമീകരിക്കും. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൊവിഡ് വ്യാപനം; ഈരാറ്റുപേട്ടയിൽ കര്‍ശന നിയന്ത്രണങ്ങൾ നടപ്പാക്കും
14 ദിവസം ഈരാറ്റുപേട്ടയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ വൈകിട്ട് ആറ് മണി വരെയും ഹോട്ടലുകള്‍ക്ക് ഏഴ് വരെയും പ്രവര്‍ത്തിക്കാം.