കോട്ടയം : കോട്ടയം ഏറ്റുമാനൂർ പേരൂരിൽ തെരുവുനായ ആക്രമണം. 6 പേർക്ക് കടിയേറ്റു. ഇന്നലെ (07-09-22) രാത്രി 9ന് പേരൂർ വെച്ചൂക്കവലയിലാണ് സംഭവം.രാത്രി വീടുകളുടെ വളപ്പിൽ കയറിയായിരുന്നു തെരുവുനായയുടെ ആക്രമണം.
മുണ്ടുവേലിയിൽ സോമൻ (65), വലിയ വീട്ടിൽ ശശി (70), മരുമകൾ ആരാധന (32) , മുരിരക്കാലായിൽ അഭിജിത്ത് (25), വലിയ വീട്ടിൽ പീതാംബരൻ (70), സാജു പീറ്റർ ( 45 ) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.