ETV Bharat / state

ചങ്ങനാശേരിയിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 10 കടകള്‍ അടച്ചുപൂട്ടിച്ചു

author img

By

Published : Jan 10, 2023, 8:45 PM IST

കോട്ടയം ചങ്ങനാശേരിയിലെ വിവിധ കടകളില്‍ നിന്നാണ് അധികൃതര്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തത്

Hotel food inspection  കോട്ടയം ചങ്ങനാശേരി  ചങ്ങനാശേരിയിലെ ഹോട്ടലുകളില്‍ മിന്നൽ പരിശോധന  Stale food seized from eateries kottayam  kottayam Changanassery
ചങ്ങനാശേരിയിലെ ഹോട്ടലുകളില്‍ മിന്നൽ പരിശോധന
ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

കോട്ടയം: ചങ്ങനാശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന. എസി റോഡ്, എംസി റോഡ് എന്നിവിടങ്ങളിലെ പത്ത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. അൽഫാം, ചോറ്, കോഴി, പോത്ത്‌ ഇറച്ചി, പൊറോട്ട, ചപ്പാത്തി, ഇടിയപ്പം, മീൻകറി തുടങ്ങിയ ഭക്ഷണങ്ങളാണ് ഇന്ന് രാവിലെ പിടിച്ചെടുത്തത്.

ഹോട്ടലുകൾക്കെതിരെ പിഴ ചുമത്തി അടച്ചുപൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടിസും നൽകിയിട്ടുണ്ട്. ഹെൽത്ത് സൂപ്പർവൈസർ സോൺ സുന്ദറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ റെയ്‌ഡ് കർശനമാക്കുമെന്ന് വൈസ് ചെയർമാൻ ബെന്നി ജോസഫ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.