ETV Bharat / state

ഓര്‍ത്തഡോക്‌സ് സഭയുടെ പരിപാടിയ്‌ക്കെത്തുന്നത് ഉചിതമല്ലെന്ന് എസ്.പിയുടെ സന്ദേശം ; വിമര്‍ശിച്ച് ശ്രീധരന്‍ പിള്ള - catholica kottayam

ദേവലോകം കാതോലിക്കേറ്റ് അരമന ഉൾപ്പെടുന്ന വാർഡ് കണ്ടെയ്മെന്‍റ് സോൺ പട്ടികയിലാണെന്ന കാര്യം ഗവർണറുടെ ഓഫിസിനെ അറിയിക്കുകയാണ് ചെയ്‌തതെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഡി.ശില്‍പ

പരിശുദ്ധ ബാവ  പിഎസ്‌ ശ്രീധരന്‍ പിള്ള  കോട്ടയം  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ  Sreedharan pillai  catholica kottayam  kottayam
പരിശുദ്ധ ബാവ അടിയുറച്ച വിശാലമായ കാഴ്‌ചപ്പാടിന് ഉടമയെന്ന് പിഎസ്‌ ശ്രീധരന്‍ പിള്ള
author img

By

Published : Aug 7, 2021, 11:47 AM IST

കോട്ടയം : ദേവലോകത്ത്‌ ഓര്‍ത്തഡോക്‌സ് സഭയുടെ 'സ്‌മൃതി സുകൃതം' പരിപാടിയില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന ജില്ല പൊലീസ് മേധാവിയുടെ സന്ദേശത്തിനെതിരെ ഗോവ ഗവര്‍ണര്‍ പിഎസ്‌ ശ്രീധരന്‍ പിള്ള. ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി വിശാല വീക്ഷണം പുലര്‍ത്തണമെന്നും ഗവര്‍ണറോടുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റം അനുചിതമാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.

പരിപാടിയിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് ഗോവ രാജ്ഭവനിലേക്ക് കോട്ടയം ജില്ലയിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദേവലോകം കാതോലിക്കേറ്റ് അരമന ഉൾപ്പെടുന്ന വാർഡ് കണ്ടെയ്മെന്‍റ് സോൺ പട്ടികയിലാണെന്ന കാര്യം ഗവർണറുടെ ഓഫിസിനെ അറിയിക്കുകയാണ് ചെയ്‌തതെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഡി.ശില്‍പ വിശദീകരിച്ചു. ഇക്കാര്യം കത്തായി നൽകാൻ ഗവർണറുടെ ഓഫിസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അങ്ങനെ ചെയ്‌തത്.

അന്ന്‌ രാത്രിയോടെ വാർഡ് കണ്ടെയ്‌മെന്‍റ് സോൺ അല്ലാതായി. അക്കാര്യവും ഗവർണറുടെ ഓഫിസിനെ അറിയിച്ചിരുന്നു. സ്ഥലത്തെ സാഹചര്യo സംബന്ധിച്ച വിവരം ജില്ലയിൽ എത്തുന്ന വിശിഷ്ട വ്യക്തികളുടെ ഓഫിസിനെ അറിയിക്കുന്നത് ജില്ല പൊലീസ് മേധാവിയുടെ ഉത്തരവാദിത്തമാണെന്നും അത് നിർവഹിക്കുക മാത്രമാണ് ചെയ്തെന്നും ശിൽപ വിശദീകരിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവയുടെ സ്‌മരണാര്‍ഥമാണ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ 'സ്‌മൃതി സുകൃതം' സമ്മേളനം സംഘടിപ്പിച്ചത്‌. കുര്യാക്കോസ് മാര്‍ ക്ലീമ്മിസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പ്രാര്‍ഥനയില്‍ അടിയുറച്ച വിശാലമായ കാഴ്‌ചപ്പാടാണ് പരിശുദ്ധ ബാവയുടേതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മന്ത്രി വീണ ജോര്‍ജ്, ജോസഫ് മാര്‍ ബാര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, സി.എസ്.ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.