കോട്ടയം: അവധിയ്‌ക്കെത്തിയ സൈനികൻ മുങ്ങിമരിച്ചു. ഏറ്റുമാനൂർ ചെറുവാണ്ടൂർ മുണ്ടു വേലി മുകളേൽ ജോൺസൻ (35) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് വീടിനു സമീപത്ത് വെള്ളം കയറിയ പാടത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
നീന്തുന്നതിനിടയിൽ ജോൺസൺ മുങ്ങി താഴുകയായിരുന്നു. കോട്ടയത്ത് നിന്ന് ഫയർഫോഴ്‌സും ഏറ്റുമാനൂർ പൊലീസും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. അവധിക്ക് ശേഷം തിങ്കളാഴ്ച്ച മടങ്ങാനിരിക്കെയാണ് മരണം.