കൊല്ലം: ജില്ലയില്‍ വിവിധ ഇടങ്ങളിലായി ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചാത്തന്നൂർ, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ ഉൾപ്പടെ 281 പേരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. നാലെണ്ണം കൊല്ലം താലൂക്കിലും രണ്ടെണ്ണം കരുനാഗപ്പള്ളിയിലുമാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലാണ് നാശനഷ്ടങ്ങൾ കൂടുതൽ.
20 വീടുകൾ ഭാഗികമായും ഒരെണ്ണം പൂർണമായും തകർന്നു. കൊട്ടാരക്കരയിൽ ഇന്നലെ മാത്രം ഏഴു വീടുകളാണ് ഭാഗികമായി തകർന്നത്. അതേസമയം കടൽ പ്രക്ഷുബ്ധമായതിനാൽ നാളെ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.