ETV Bharat / state

എംജിയില്‍ ആധിപത്യം നിലനിര്‍ത്തി എസ്.എഫ്.ഐ: 130ല്‍ 116 ഇടത്ത് വിജയം - കേരള വാർത്തകൾ

പലയിടത്തും എസ്.എഫ്.ഐ കോളജുകള്‍ തിരികെ പിടിച്ചു

SFI won union elections  MG University colleges union elections  union elections result in MG university colleges  SFI  എസ്‌എഫ്‌ഐ  എസ്‌എഫ്‌ഐ വിജയിച്ചു  KsU  ABVP  kerala news  malayalam news  college election news  എംജി സർവകലാശാല  കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പ്  എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം  എബിവിപി  യൂണിയൻ തെരഞ്ഞെടുപ്പ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ
'സമഭാവനയുള്ള വിദ്യാർഥിത്വം, സമരഭരിത കലാലയം'; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി എസ്‌എഫ്‌ഐ
author img

By

Published : Nov 30, 2022, 7:53 AM IST

കോട്ടയം: എംജി സർവകലാശാലക്ക്‌ കീഴിലുള്ള കോളജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ആധിപത്യം. നാല്‌ ജില്ലകളിലായി തെരഞ്ഞെടുപ്പ്‌ നടന്ന 130 കോളജുകളിൽ 116 ഇടത്തും എസ്‌എഫ്‌ഐ വിജയിച്ചു. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 38 കോളജുകളിൽ 37 ഇടത്ത്‌ എസ്‌എഫ്‌ഐ വിജയിച്ചു.

ചങ്ങനാശേരി എസ്‌ബി കോളജ്‌ കെഎസ്‌യുവിൽനിന്ന്‌ തിരിച്ചുപിടിച്ചു. ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 26ൽ 22 കോളജുകളും എസ്‌എഫ്‌ഐ നേടി. കട്ടപ്പന ജെപിഎം കോളജ്‌ കെഎസ്‌യുവിൽനിന്ന്‌ തിരിച്ചുപിടിച്ചു. പത്തനംതിട്ട ജില്ലയിൽ പതിനെട്ടിൽ പതിനേഴ്‌ കോളജുകളിലാണ്‌ വിജയം.

എറണാകുളത്ത് 48ൽ 40 കോളജിൽ എസ്‌എഫ്‌ഐ വിജയം നേടി. ജില്ലയിലാകെ 17 കോളജുകളിൽ ഭരണം തിരിച്ചുപിടിച്ചു. ആലപ്പുഴ ജില്ലയിൽ എംജി സർവകലാശാലയുടെ കീഴിലുള്ള ഏക കോളജായ എടത്വ സെന്‍റ് അലോഷ്യസ്‌ കോളജിലും എസ്‌എഫ്‌ഐ വിജയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.