ETV Bharat / state

'ചാൻസലറിസം അല്ല ഇത് ജനാധിപത്യമാണ്'; ഗവർണർക്കെതിരെ എം ജി ക്യാമ്പസില്‍ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

ഗവർണർ സംഘപരിവാറിന്‍റെ ചട്ടുകമാണെന്നും ചാൻസലറുടെ കുപ്പായമിട്ട് മോഹൻ ഭഗവതിന്‍റെ തീരുമാനം നടപ്പാക്കാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ സർവകലാശാലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ പറഞ്ഞു

SFI March at MG University  SFI protest against Governor at MG University  SFI protest against Governor  MG University  SFI  Governor Arif Muhammed Khan  ഗവർണർ  എം ജി ക്യാമ്പസില്‍ എസ്എഫ്ഐയുടെ പ്രതിഷേധം  ചാൻസലറിസം അല്ല ഇത് ജനാധിപത്യമാണ്  എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ  എസ്‌എഫ്ഐ  പി എം അർഷോ
'ചാൻസലറിസം അല്ല ഇത് ജനാധിപത്യമാണ്'; ഗവർണർക്കെതിരെ എം ജി ക്യാമ്പസില്‍ എസ്എഫ്ഐയുടെ പ്രതിഷേധം
author img

By

Published : Sep 19, 2022, 4:02 PM IST

കോട്ടയം: ഗവർണർക്കെതിരെ എം ജി സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രകടനം നടത്തി എസ്‌എഫ്‌ഐ. 'ചാൻസലറിസം അല്ല ഇത് ജനാധിപത്യമാണ്' എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു എസ്‌എഫ്‌ഐയുടെ പ്രതിഷേധം. സർവകലാശാല യൂണിയൻ വിജയാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പ്രകടനത്തില്‍ ഗവർണർ സംഘപരിവാറിന്‍റെ ചട്ടുകമാണെന്നും ചാൻസലറുടെ കുപ്പായമിട്ട് മോഹൻ ഭഗവതിന്‍റെ തീരുമാനം നടപ്പാക്കാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ സർവകലാശാലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ പറഞ്ഞു.

ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കം ചെയ്യാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോള്‍ സർവകലാശാല ക്യാമ്പസിനുള്ളിൽ എസ്‌എഫ്‌ഐയുടെ പോസ്റ്ററുകൾ വ്യാപകമായത് ഗവർണർ വിമർശിച്ചിരുന്നു. തുടർന്ന് പിറ്റേ ദിവസം കവാടത്തിൽ എസ്‌എഫ്‌ഐ ബാനർ വയ്‌ക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.