ETV Bharat / state

'പൂഞ്ഞാർ സിംഹ'ത്തെ മലർത്തിയടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ - കേരള കോൺഗ്രസ് എം

കോട്ടയം ജില്ലപഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂടിയായ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ ആദ്യ നിയമസഭ പോരാട്ടത്തില്‍ തന്നെ വിജയം നേടി.

SEBASTIAN KALATHUNGAL  സെബാസ്റ്റ്യൻ കുളത്തുങ്കല്‍  പിസി ജോർജ്  കേരള കോൺഗ്രസ് എം  പൂഞ്ഞാർ
പൂഞ്ഞാർ സിംഹത്തെ മലർത്തിയടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ നിയമസഭയിലേക്ക്
author img

By

Published : May 2, 2021, 5:55 PM IST

കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ അട്ടിമറിച്ച് ഇടത് വിജയം. ശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ കരുത്തുകാട്ടി കേരള കോൺഗ്രസ് എം സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കല്‍ നിയമസഭയിലേക്ക്. കോട്ടയം ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കൂടിയായ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ ആദ്യ നിയമസഭ പോരാട്ടത്തില്‍ തന്നെ വിജയം നേടി.

1980 മുതല്‍ പൂഞ്ഞാറിനെ പ്രതിനിധീകരിക്കുന്ന പിസി ജോർജ് കനത്ത തോല്‍വിയാണ് വഴങ്ങിയത്. യുഡിഎഫിനെയും എല്‍ഡിഎഫിനെയും നേരിട്ട് വൻ ഭൂരിപക്ഷത്തിലാണ് പിസി ജോർജ് കഴിഞ്ഞ തവണ നിയമസഭയിലെത്തിയത്. എന്നാല്‍ ഇക്കുറി ജോര്‍ജിന് അടിതെറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.