ETV Bharat / state

മീനച്ചിലാറ്റില്‍ കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു

ആറ്റിലൂടെ ഒഴുകി വന്ന തടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ചേര്‍പ്പുങ്കല്‍ കളപ്പുരയ്ക്കല്‍ മനേഷ് സെബാസ്റ്റ്യനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്

മീനച്ചിലാറ്റില്‍ കാണാതായ യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു
author img

By

Published : Jul 20, 2019, 7:03 PM IST

Updated : Jul 20, 2019, 8:39 PM IST

കോട്ടയം: കിടങ്ങൂര്‍ മീനച്ചിലാറ്റില്‍ കാണാതായ യുവാവിനായുള്ള തെരച്ചില്‍ തുടരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ചേര്‍പ്പുങ്കല്‍ കളപ്പുരയ്ക്കല്‍ മനേഷ് സെബാസ്റ്റ്യനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഫയര്‍ഫോഴ്‌സ്, സ്‌കൂബ ഡൈവേഴ്‌സ് സംഘങ്ങള്‍ ചേര്‍ന്ന് സംയുക്തമായാണ് തെരച്ചില്‍. കാവാലിപ്പുഴ ഭാഗത്തായിരുന്നു സംഭവം.

മീനച്ചിലാറ്റില്‍ കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു

മനീഷും സുഹൃത്തുക്കളും ചേര്‍ന്ന് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിരികെ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്ന ജിതീഷ്, റിനു എന്നിവര്‍ കരക്കെത്തിയെങ്കിലും മനീഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിവെച്ചു. നാട്ടുകാരുടെ നേതൃത്വത്തിലും തെരച്ചില്‍ നടത്തുന്നുണ്ട്.

Intro:Body:

കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ കാണാതായ ചേര്‍പ്പുങ്കല്‍ കളപ്പുരയ്ക്കല്‍ മനേഷ് സെബാസ്റ്റ്യനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഫയര്‍ഫോഴ്‌സ്, സ്‌കൂബ ഡൈവേഴ്‌സ് സംഘങ്ങള്‍ ചേര്‍ന്ന് സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് മനീഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ആറ്റിലൂടെ ഒഴുകി വന്ന തടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. മനീഷും സുഹൃത്തുക്കളും ചേര്‍ന്നാണ് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാന്‍ ശ്രമിച്ചത്. കാവാലിപ്പുഴ ഭാഗത്തായിരുന്നു സംഭവം.

മരം ഒഴുക്കില്‍പ്പെട്ടതോടെ മൂവരും തിരികെ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ജിതീഷ്, റിനു എന്നിവര്‍ കരയ്‌ക്കെത്തിയെങ്കിലും മനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു.

രാത്രിയിലും മഴ ശക്തമായി തുടര്‍ന്നതോടെ ആറ്റില്‍ അനുഭവപ്പെടുന്ന ഒഴുക്ക് തെരച്ചിലിനെ ബാധിക്കുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലും പരിശോധനകള്‍ നടത്തിവരികയാണ്. മഴ തുടരുന്നത് തെരച്ചില്‍ ദുഷ്‌കരമാക്കുകയാണ്.Conclusion:
Last Updated : Jul 20, 2019, 8:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.