ETV Bharat / state

'ജയ ജയ കോമള കേരള ധരണി' സാംസ്‌കാരിക പരിപാടികളില്‍ ആമുഖ ഗാനമാക്കുമെന്ന് സജി ചെറിയാൻ

author img

By

Published : Jul 4, 2022, 10:43 AM IST

'ജയ ജയ കോമള കേരള ധരണി' കവിത 2014 ലാണ് സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്. എന്നാല്‍, പരിപാടികളില്‍ ആലപിക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രഖ്യാപനം

saji cheriyan about cultural song  saji cheriyan about Introduction song in cultural events  ജയ ജയ കോമള കേരള ധരണി ഗാനത്തെക്കുറിച്ച് മന്ത്രി സജി ചെറിയാൻ  സാംസ്‌കാരിക പരിപാടികളിലെ ആമുഖ ഗാനത്തെക്കുറിച്ച് സജി ചെറിയാൻ  Saji Cherian on introduction song in cultural events
'ജയ ജയ കോമള കേരള ധരണി' സാംസ്‌കാരിക പരിപാടികളില്‍ ആമുഖ ഗാനമാക്കുമെന്ന് സജി ചെറിയാൻ

കോട്ടയം: സംസ്ഥാനത്തിന്‍റെ സാംസ്‌കാരിക ഗാനം എല്ലാ സാംസ്‌കാരിക പരിപാടികളുടെയും ആമുഖ ഗാനമായി ആലപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. 'ജയ ജയ കോമള കേരള ധരണി...' എന്ന വരിയില്‍ തുടങ്ങുന്നതാണ് ഈ ഗാനം. വൈക്കത്ത് കെ.എസ്.എഫ്.ഡി.സിയുടെ മൾട്ടിപ്ലക്‌സ് തിയേറ്ററിൻ്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.

സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരൻ രചിച്ച കവിത 2014ൽ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് ഒരു പരിപാടികളിലും പാടി കേട്ടിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്‌കാരിക മന്ത്രിയായിട്ട് 13 മാസമായി. നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടും ഒരിടത്തും ഇത് കേട്ടില്ല.

സാംസ്‌കാരിക പരിപാടിയിൽ ഇതാദ്യമായി ചരിത്ര ഭൂമിയായ വൈക്കത്താണ് പാടി കേട്ടത്. അതിന് വൈക്കത്തുകാരോട് പ്രത്യേക സ്നേഹമുണ്ട്. ഗായകരായ വി ദേവാനന്ദും വൈക്കം വിജയലക്ഷ്‌മിയും ചേർന്ന് മനോഹരമായി ആലപിച്ചു. ഇവർ തന്നെ ഇതുപാടട്ടെ. മറ്റാരെയും തേടേണ്ട.

ഒരാഴ്‌ചയ്ക്കുള്ളിൽ സംഗീതം ചിട്ടപ്പെടുത്തി തുടർനടപടി സ്വീകരിക്കും. ഇതിന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.