ETV Bharat / state

പാലായിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സാബു എബ്രാഹം

author img

By

Published : Sep 18, 2019, 6:15 AM IST

പാലായില്‍ എല്‍ഡിഎഫും സ്വതന്ത്രന്മാരും തമ്മിലാണ് മത്സരം നടക്കുന്നതെന്നും സാബു എബ്രാഹം അഭിപ്രായപ്പെട്ടു

candidateഎബ്രാഹം

കോട്ടയം: യുഡിഎഫ് സ്ഥാനാർഥിക്കെതിരെ മുന്‍ ഡിസിസി അംഗവും എന്‍സിപി നേതാവുമായ സാബു എബ്രാഹം. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാളാണ് യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥി. ഇത് യഥാർഥ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണമെന്ന് സാബു എബ്രാഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സാബു എബ്രാഹം

2015ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്ന വിവാദ കരാര്‍ തയ്യാറാക്കിയത്. കരാര്‍ പ്രകാരം കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകള്‍ വരാനിരിക്കുന്ന 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചോദിക്കില്ലാ എന്ന് മുന്‍കൂറായി എഴുതി തയ്യാറാക്കിയത് ഇപ്പോഴത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാണെന്ന് സാബു എബ്രഹം ചൂണ്ടിക്കാട്ടി. അതില്‍ കൈപ്പടയും സാക്ഷിയും എന്നെഴുതി ഒപ്പിട്ടിരിക്കുന്നത് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോസ് ടോമാണെന്നും കരാറിന്‍റെ പകര്‍പ്പ് പുറത്തുവിട്ട് സാബു എബ്രാഹം പറഞ്ഞു.
കോണ്‍ഗ്രസിനെ എക്കാലത്തും പിന്നില്‍ നിന്നും കുത്തി അപമാനിക്കുന്നതാണ് കേരളാ കോണ്‍ഗ്രസിന്‍റെ നയം. പാലായില്‍ എല്‍ഡിഎഫും സ്വതന്ത്രന്മാരും തമ്മിലാണ് മത്സരം നടക്കുന്നതെന്നും സാബു പറഞ്ഞു.

Intro:Body:യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ ഡി.സി.സി അംഗം
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ചയാളെന്ന് സാബു എബ്രാഹം
കോണ്‍ഗ്രസുകാര്‍ പകരംവീട്ടുമെന്നും എന്‍.സി.പി നേതാവ്

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാളാണ് യു.ഡി.എഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന് യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണമെന്ന് മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍.സി.പി സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം സാബു എബ്രാഹം ആവശ്യപ്പെട്ടു.

2015ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്ന വിവാദ കരാര്‍ തയ്യാറാക്കിയത്. വിവാദ കരാര്‍ പ്രകാരം കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകള്‍ വരാനിരിക്കുന്ന 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചോദിക്കില്ലാ എന്ന് മുന്‍കൂറായി എഴുതി തയ്യാറാക്കിയത് ഇപ്പോഴത്തെ യു ഡി എഫിന്റെ സ്വതന്ത്രന്‍ അഡ്വ. ജോസ് ടോമാണെന്ന് സാബു എബ്രഹം ചൂണ്ടിക്കാട്ടി. അതില്‍ കൈപ്പടയും സാക്ഷിയും എന്നെഴുതി ഒപ്പിട്ടിരിക്കുന്നത് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോസ് ടോമാണെന്ന് കരാറിന്റെ പകര്‍പ്പ് പുറത്തുവിട്ടു കൊണ്ട് സാബു പറഞ്ഞു.

ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ മുറിവേല്‍പ്പിക്കുകയും കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് അടിച്ചുമാറ്റി കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയ ജോസ് കെ മാണിക്ക് ഉചിതമായ രാഷ്ട്രീയ മറുപടി കൊടുക്കാനുള്ള സുവര്‍ണ്ണാവസരം കോണ്‍ഗ്രസുകാര്‍ നഷ്ടപ്പെടുത്തില്ലാ എന്നാണ് വിശ്വാസം. കോണ്‍ഗ്രസിനെ എക്കാലത്തും പിന്നില്‍ നിന്നും കുത്തി അപമാനിക്കുകയാണ് കേരളാ കോണ്‍ഗ്രസിന്റെ നയം. പാലായില്‍ എല്‍ ഡി എഫും കുറെ സ്വതന്ത്രന്മാരും തമ്മിലാണ് മത്സരം നടക്കുന്നതെന്നും സാബു പറഞ്ഞു.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.