കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിനെതിരെ മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവുമായായ സാബു എബ്രഹാം രംഗത്ത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിവാദ കരാർ ഉണ്ടാക്കി കോൺഗ്രസിനെ തകർക്കാൻ നേതൃത്വം നൽകിയ വ്യക്തിയെയാണ് യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
പാലായിലെ കോൺഗ്രസുകാർ പ്രചരണത്തിനിറങ്ങാതായതോടെ മണ്ഡലത്തിന് പുറത്ത് നിന്നുള്ള നേതാക്കളെയാണ് പ്രചാരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന്‍റെ രാജ്യസഭാ സീറ്റു തട്ടിയെടുക്കുകയും കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന നിലപാടാണ് കേരള കോൺഗ്രസ് സ്വീകരിക്കുന്നത്. എൽ.ഡിഎഫും സ്വതന്ത്രന്മാരും തമ്മിലാണ് മത്സരമെന്നഭിപ്രായപ്പെട്ട സാബു എബ്രഹാം ചിഹ്നം നഷ്ട്ടപ്പെട്ടവർക്ക് രാഷ്ട്രീയ അസ്ഥിത്വവും മുഖവും ഇല്ലെന്നും അഭിപ്രായപ്പെട്ടു.