കോട്ടയം: കർണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. പാലായിലെ പൊന്‍കുന്നത്ത് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാൻ, മറ്റൊരു കാറിൽ ഇടിക്കുകയും തുടര്‍ന്ന് സമീപത്തെ കൊക്കയിലേക്ക് മറിയുകയുമായിരുന്നു.
രണ്ടുപേരുടെ തലയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീർഥാടകർ സഞ്ചരിച്ച ക്രൂയിസർ ജീപ്പ് എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
പാല ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ പാല താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. പാല പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.