ETV Bharat / state

എലിക്കുളം ഗ്രാമപഞ്ചായത്തിൽ ഇനി 'എലീന'യും; കാര്യങ്ങൾ ഇനി റോബോട്ട് നോക്കും - എലിക്കുളം ഗ്രാമപഞ്ചായത്ത്

Robot Eleena at Elikulam Grama Panchayath : പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ ഇലക്‌ട്രോണിക്‌സ് വകുപ്പാണ് ഇന്നൊവേഷൻ ആൻഡ് ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ മേൽനോട്ടത്തിൽ റോബോട്ടിനെ നിർമിച്ച് പഞ്ചായത്തിന് നൽകിയത്.

Elikulam Grama Panchayath  mobile Humanoid Robot  എലിക്കുളം ഗ്രാമപഞ്ചായത്ത്  റോബോട്ട്
robot
author img

By ETV Bharat Kerala Team

Published : Jan 1, 2024, 7:57 PM IST

എലിക്കുളം ഗ്രാമപഞ്ചായത്തിലെ 'എലീന' റോബോട്ട്

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിൽ എത്തുന്നവരെ സ്വീകരിക്കാൻ ഇനി 'എലീന' ഓഫിസിലുണ്ടാകും. ആരാണ് 'എലീന'എന്നാണോ? സ്‌ത്രീ രൂപത്തിലുള്ള റോബോട്ടാണ് 'എലീന' (robot at Elikulam Grama Panchayath kottayam).

ഇന്നൊവേഷൻ ആൻഡ് ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ മേൽനോട്ടത്തിൽ പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ ഇലക്‌ട്രോണിക്‌സ് വകുപ്പാണ് റോബോട്ടിനെ നിർമിച്ച് എലിക്കുളം ഗ്രാമപഞ്ചായത്തിന് കൈമാറിയത്. എലീന' റോബോട്ടിന്‍റെ ഉദ്ഘാടനം ഇളങ്ങുളം ശാസ്‌താ ഓഡിറ്റോറിയത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു.
പുത്തൻ ആശയങ്ങൾ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തുന്നതാണ് എലിക്കുളം ഗ്രാമ പഞ്ചായത്തിനെ എന്നും വ്യത്യസ്‌തമാക്കുന്നതെന്ന് ചീഫ് വിപ്പ് പറഞ്ഞു.

പനമറ്റം സർക്കാർ ഹൈസ്‌കൂളിലെ ടിങ്കറിങ് ലാബ് വിദ്യാർഥികളുടെ സഹകരണവും റോബോട്ട് നിർമാണത്തിനു ലഭിച്ചിരുന്നു. മൂന്നര ലക്ഷം രൂപയാണ് നിർമാണ ചെലവ്. എലിക്കുളം ഇന്നവേഷൻ ഫോർ പ്യൂപ്പിൾ അസിസ്റ്റൻസ് എന്നാണ് എലീനയുടെ പൂർണ രൂപം.

എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ് ഷാജി ചടങ്ങിൽ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി എൻ ഗിരീഷ് കുമാർ, ജോസ് മോൻ മുണ്ടയ്‌ക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സെൽവി വിൽസൺ തുടങ്ങിയവർ സംസാരിച്ചു. ഇലഞ്ഞി സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനി അനിത മരിയ അനിലാണ് റോബോട്ടിന് 'എലീന' എന്ന പേര് നിർദേശിച്ചത്. പേര് നിർദേശിക്കാൻ റോബോർട്ടിന്‍റെ നിർമാതാക്കൾ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു.

വിവിധ പേരുകളിൽ നിന്നും ഏഴാംക്ലാസുകാരി നിർദേശിച്ച 'എലീന' എന്ന പേര് തെരഞ്ഞെടുക്കുകയായിരുന്നു. ഉദ്‌ഘാടന ചടങ്ങിൽ വച്ച് അനിത മരിയ അനിലിന് പുരസ്‌കാരവും നൽകി.

'നമസ്‌തേ' ടെസ്‌ലയുടെ പുതിയ ഒപ്‌റ്റിമസ് റോബോട്ട് ദൃശ്യങ്ങള്‍ പുറത്ത്: എക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്‌ക് തന്‍റെ കമ്പനിയായ ടെസ്‌ല നിര്‍മിച്ച പുതിയ ഹ്യൂമനോയിഡ് റോബോട്ടിന്‍റെ (Tesla New Humanoid Robot Optimus) ദൃശ്യങ്ങള്‍ അടുത്തിടെ പങ്കിട്ടിരുന്നു. 'ഒപ്‌റ്റിമസ്' എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് ജനങ്ങളെ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതും തുടര്‍ന്ന് രണ്ട് യോഗാസനങ്ങള്‍ അവതരിപ്പിക്കുന്നതുമാണ് വീഡിയോയില്‍. 2022ല്‍ ടെസ്‌ല അവതരിപ്പിച്ച റോബോട്ടില്‍ നിന്നും ഇത് വ്യത്യസ്‌തമാണെന്നും കൈ കാലുകള്‍ സ്വയം ചലിപ്പിക്കാന്‍ കൂടി കഴിവുള്ളതാണ് കമ്പനി വികസിപ്പിച്ച ഒപ്‌റ്റിമസ് റോബോട്ടെന്നും (Elon Musk about Humanoid Robot Optimus) മസ്‌ക് പറഞ്ഞു.

കൈകാലുകള്‍ അനായാസമായി ചലിക്കുന്ന റോബോട്ട് മനുഷ്യനെ പോലെയാണ് യോഗാസനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജോയിന്‍റ് പൊസിഷന്‍ എന്‍കോഡര്‍ കൃത്യമായി ഘടിപ്പിച്ചതാണ് റോബോട്ടിന്‍റെ അനായാസമായ മൂവ്‌മെന്‍റ്സിന് സഹായകമാകുന്നത്. ടെസ്‌ല കമ്പനിയുടെ വാഹനങ്ങള്‍ക്ക് സമാനമായ എൻഡ്-ടു-എൻഡ് ന്യൂറൽ നെറ്റ്‌വർക്കിലാണ് റോബോട്ടിന്‍റെയും പ്രവര്‍ത്തനം.

READ MORE: Tesla New Humanoid Robot Optimus 'നമസ്‌തേ' ടെസ്‌ലയുടെ പുതിയ ഒപ്‌റ്റിമസ് റോബോട്ട് ദൃശ്യങ്ങള്‍ പുറത്ത്; മസ്‌ക്കിന് ഇന്ത്യയിലേക്ക് സ്വാഗതമെന്ന് നെറ്റിസണ്‍സ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.