ETV Bharat / state

മുടിയൂർക്കര എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണ ശ്രമം - ഡോഗ് സ്‌ക്വാഡ്

കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത നിലയിൽ

robbery attempt at Mudiyoorkara SNDP Gurudeva Temple  മുടിയൂർക്കര എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണ ശ്രമം  മോഷണ ശ്രമം  robbery attempt  മോഷണം  robbery  Mudiyoorkara SNDP Gurudeva Temple  മുടിയൂർക്കര എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രം  ഗാന്ധിനഗർ  കാണിക്കവഞ്ചി  ഡോഗ് സ്‌ക്വാഡ്  വിരലടയാള വിദഗ്‌ധർ
മുടിയൂർക്കര എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ ശ്രമം
author img

By

Published : Jun 10, 2021, 2:54 PM IST

കോട്ടയം: ഗാന്ധിനഗർ മുടിയൂർക്കര എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണ ശ്രമം. ഗുരുദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം അപഹരിക്കാൻ മോഷ്‌ടാവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് മോഷണ ശ്രമം നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ക്ഷേത്രത്തിൽ നിന്നും ശബ്‌ദം കേട്ടിരുന്നതായി അയൽവാസിയും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

Also Read: ലോക്ക്‌ ഡൗൺ;സംസ്ഥാനത്ത് വെള്ളിയാഴ്‌ച കൂടുതല്‍ ഇളവുകള്‍

കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത നിലയിലാണ്. പൂട്ട് തകർത്ത ശേഷം മോഷണം നടത്താൻ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്. എന്നാൽ, ക്ഷേത്രത്തിൽ ഇപ്പോൾ ആളുകൾ എത്താത്തിനാൽ കാര്യമായ പണം കാണിക്ക വഞ്ചിയിലുണ്ടായിരുന്നില്ല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.