കോട്ടയം: പാലാ നഗരത്തിലെ മൊബൈല്‍ വ്യാപാര കേന്ദ്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍. ഏറ്റുമാനൂര്‍ സ്വദേശികളായ കിഴക്കുംഭാഗം എള്ളുംകുന്നേല്‍ വീട്ടില്‍ ഹരീഷ് മനു (19), വിഷ്ണു മനു (19), കല്ലാശേരില്‍ പ്രിയന്‍ കെഎം (19), കരൂപ്പറമ്പില്‍ യദുകൃഷ്ണന്‍ (20), ഗൗരി ശങ്കര്‍ (18) എന്നിവരാണ് പിടിയിലായത്. കട്ടക്കയം കുഞ്ഞമ്മ ടവറിലെ മൊബൈല്‍ കടയില്‍ നിന്നും സംഘം 1.5 ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. ജൂണ്‍ 13നായിരുന്നു സംഭവം. ഈരാറ്റുപേട്ടയില്‍ നടന്ന മോഷണത്തിലും സംഘത്തെ പോലീസ് സംശയിക്കുന്നുണ്ട്. സിഐ അനൂപ് ജോസ്, എസ്‌ഐ സിദ്ദിഖ് അബ്ദുല്‍ ഖാദര്‍, ഹാഷിം കെ.എച്ച്, തോമസ് സേവ്യര്‍, ഷാനി കുര്യാക്കോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മൈബൈല്‍ വില്‍പ്പന കേന്ദ്രത്തില്‍ കവര്‍ച്ച; കുട്ടി മോഷ്‌ടാക്കള്‍ പിടിയില്‍ - കവര്‍ച്ച വാര്‍ത്ത
പിടിയിലായ പ്രതികള്‍ ഏറ്റുമാനൂര്‍ സ്വദേശികളാണ്