കോട്ടയം: ഈരാറ്റുപേട്ടയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിയിടിച്ച് യുവാവ് മരിച്ചു. തീക്കോയി പുതനപ്രകുന്നേല്‍ എബിന്‍ ജോസഫാണ് (28) മരിച്ചത്. കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റോപ്പില്‍ ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. കാറിന്‍റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയത്. കപ്പാട് സ്വകാര്യ വര്‍ക്ക്‌ഷോപ്പിലെ ജിവനക്കാരനായ എബിന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
സെന്‍ട്രല്‍ ജംഗ്ഷന്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയില്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ കാറുപേക്ഷിച്ച് കടന്ന് കളഞ്ഞു. മരിച്ച എബിന്‍റെ മൃതദേഹം തിക്കോയി സെന്‍റ് മേരീസ് പള്ളിയില്‍ സംസ്‌ക്കരിക്കും.