ETV Bharat / state

'കോൺഗ്രസിന്‍റെ വളർച്ചയ്‌ക്ക്‌ ശശി തരൂർ അധ്യക്ഷനാകണം'; പുതുപ്പള്ളിയിൽ തരൂർ അനുകൂല പ്രമേയം - തരൂരിനെ അനുകൂലിച്ച് പ്രമേയം

തോട്ടയ്‌ക്കാട് 140, 141 നമ്പർ ബൂത്തുകളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്. കഴിഞ്ഞ ദിവസം പാലായിൽ തരൂർ അനുകൂല ഫ്ലക്‌സ് ബോർഡ് വച്ചിരുന്നു.

പുതുപ്പള്ളിയിൽ തരൂർ അനുകൂല പ്രമേയം  Resolution in favor of shashi Tharoor  Resolution for shashi Tharoor in Puthupally  congress president election  Mallikarjun kharge  Mallikarjun kharge shashi Tharoor  FLEX BOARD FOR SHASHI THAROOR IN PALA  ശശി തരൂർ  ശശി തരൂർ കോൺഗ്രസ് അധ്യക്ഷൻ  കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  പുതുപ്പള്ളി ശശി തരൂർ  തരൂരിനെ അനുകൂലിച്ച് പ്രമേയം  തരൂർ അനുകൂല ഫ്ലക്‌സ് ബോർഡ്
പുതുപ്പള്ളിയിൽ തരൂർ അനുകൂല പ്രമേയം
author img

By

Published : Oct 9, 2022, 2:51 PM IST

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ശശി തരൂരിന് അനുകൂലമായ പ്രമേയം പാസാക്കി കോൺഗ്രസ് പ്രാദേശിക നേതാക്കൾ. തോട്ടയ്‌ക്കാട് 140, 141 നമ്പർ ബൂത്തുകളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്.

കോൺഗ്രസിന്‍റെ വളർച്ചയ്ക്ക് ശശി തരൂർ അധ്യക്ഷനാകണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ഡിസിസിയ്ക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു.

കഴിഞ്ഞ ദിവസം പാലായിൽ തരൂർ അനുകൂല ഫ്ലക്‌സ് ബോർഡ് വച്ചതിന് പിന്നാലെയാണ് പുതുപ്പള്ളിയിൽ പ്രമേയം പാസാക്കിയത്. കോൺഗ്രസിന്‍റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്നാണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ച ഫ്ലക്‌സ് ബോർഡിലുള്ളത്. എന്നാൽ ആരാണ് സ്ഥാപിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഫ്ലക്‌സ് ബോർഡിൽ ഇല്ല.

കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒന്നാകെ തരൂരിനെതിരെ നിൽക്കുന്ന സാഹചര്യമാണ് നിലവിൽ. പല നേതാക്കളും മല്ലികാർജുൻ ഖാർഗെയ്ക്ക് ഇതിനകം പരസ്യ പിന്തുണ അറിയിച്ചുകഴിഞ്ഞു. അതേസമയം യുവ നേതാക്കളുടെയും കോണ്‍ഗ്രസ് അണികളുടെയും പിന്തുണ ശശി തരൂരിന് വര്‍ധിക്കുന്നതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.