ETV Bharat / state

തെരഞ്ഞെടുപ്പില്‍ സംവരണ വിഷയം യുഡിഎഫിനെ ബാധിക്കില്ലെന്ന് എംഎം ഹസന്‍ - local body election

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയിലേക്ക് പുതിയ ഘടകകക്ഷികളെ എടുക്കേണ്ടെന്നാണ് യുഡിഎഫിന്‍റെ തീരുമാനമെന്ന്‌ എംഎം ഹസന്‍ വ്യക്തമാക്കി

തെരഞ്ഞെടുപ്പില്‍ സംവരണ വിഷയം യുഡിഎഫിനെ ബാധിക്കില്ലെന്ന് എംഎം ഹസന്‍  യുഡിഎഫ്‌ കണ്‍വീനര്‍ എംഎം ഹസന്‍  സംവരണ വിഷയത്തില്‍ ഭിന്നാഭിപ്രായം  reservation issue won't affect udf in local body election  udf local body election  local body election  reservation issue kerala
തെരഞ്ഞെടുപ്പില്‍ സംവരണ വിഷയം യുഡിഎഫിനെ ബാധിക്കില്ലെന്ന് എംഎം ഹസന്‍
author img

By

Published : Oct 30, 2020, 8:01 PM IST

കോട്ടയം: സംവരണ വിഷയത്തിലെ അഭിപ്രായ വ്യത്യാസങ്ങളും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് യുഡിഎഫ്‌ കണ്‍വീനര്‍ എംഎം ഹസന്‍. മുസ്ലീം ലീഗിന് ആദ്യം മുതല്‍ തന്നെ സംവരണ വിഷയത്തില്‍ പ്രതികൂല നിലപാടാണ് എന്നാല്‍ കോണ്‍ഗ്രസ് നിലപാട്‌ സംവരണത്തിനൊപ്പമാണെന്നും ഹസന്‍ പറഞ്ഞു. മുന്നണിക്കുള്ളിലെ ഭിന്നാഭിപ്രായം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഹസന്‍ ആവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പില്‍ സംവരണ വിഷയം യുഡിഎഫിനെ ബാധിക്കില്ലെന്ന് എംഎം ഹസന്‍

സാമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹം പെരുന്നയിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയിലേക്ക് പുതിയ ഘടകകക്ഷികളെ എടുക്കേണ്ടന്നാണ് യുഡിഎഫിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമുദായിക സ്വഭാവമുള്ള സംഘടനകളുമായി പ്രാദേശിക തലത്തില്‍ നീക്കുപോക്കാവാമെന്നും ജില്ലാ ഘടകങ്ങൾക്ക് ഇത്‌ സംബന്ധിച്ച തീരുമാനങ്ങളെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി പൊട്ടൻ കളിക്കുകയാണ്‌. സ്വർണക്കടത്ത് കേസിന്‍റെയും ലഹരിക്കടത്ത് കേസിന്‍റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.