ETV Bharat / state

കൊല്ലുമെന്ന് സുഹൃത്തിന് സന്ദേശം ; പാലാ വധം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പെൺകുട്ടിയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി നേരത്തേ മെസേജ് അയച്ചിരുന്നു

remand report states that the pala murder was well planned  pala murder  pala murder remand report  pala murder remand report out  പാലാ കൊലപാതകം കൃത്യമായ ആസൂത്രണത്തോടു കൂടി  പാലാ കൊലപാതകം കൃത്യമായ ആസൂത്രണത്തോടു കൂടിയെന്ന് റിമാൻഡ് റിപ്പോർട്ട്  റിമാൻഡ് റിപ്പോർട്ട്  കൊലപാതകം കൃത്യമായ ആസൂത്രണത്തോടു കൂടി  കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ  പാലാ കൊലപാതകം  പാലായിൽ വിദ്യാർഥിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടു കൂടി  പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്  പാലാ കൊലപാതകം റിമാൻഡ് റിപ്പോർട്ട്  പാലാ കൊലപാതകം റിപ്പോർട്ട്  നിതിന  നിഥിന  നിതിന കൊലപാതകം  നിഥിന കൊലപാതകം  അഭിഷേക്
remand report states that the pala murder was well planned
author img

By

Published : Oct 2, 2021, 8:26 PM IST

കോട്ടയം : പാലായിൽ വിദ്യാർഥിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. നിതിനയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി നേരത്തേ മെസേജ് അയച്ചിരുന്നു.

ഒറ്റ വാറലില്‍ തന്നെ പെൺകുട്ടിയുടെ വോക്കൽ കോഡ് അറ്റുപോയതിനാൽ എങ്ങനെ കൊല ചെയ്യാമെന്ന കാര്യത്തിൽ പ്രതി പരിശീലനം നടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. പഞ്ചഗുസ്‌തി ചാമ്പ്യൻ ആയ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാൻ ആയെന്നും റിപ്പോർട്ടിൽ പറയുന്നു.

ALSO READ:പാലാ കൊലപാതകം : പ്രതി അഭിഷേകിനെ ക്യാംപസിലെത്തിച്ച് തെളിവെടുത്തു

ശനിയാഴ്‌ച ഉച്ചയോടെ പ്രതിയെ ക്യാമ്പസിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്തിയ രീതി പ്രതിയെ കൊണ്ട് പൊലീസ് പുനരാവിഷ്‌കരിച്ചു.

തുടർന്ന് പരീക്ഷ ഹോളില്‍ നിന്ന് നേരത്തേ പുറത്തിറങ്ങിയതുമുതൽ മൊബൈൽ ഫോണിൽ സംസാരിച്ച് എത്തിയ നിതിനയോട് വാക്കേറ്റത്തിലേര്‍പ്പെട്ടതും കഴുത്തിന് പിടിച്ച് കൊലപ്പെടുത്തിയതും വരെ അഭിഷേക് വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.