ETV Bharat / state

അധിക നികുതി അടിച്ചേല്‍പ്പിച്ച സര്‍ക്കാരിനോട് ജനം പ്രതികാരം ചെയ്യും: രമേശ് ചെന്നിത്തല - ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആന്‍ഡ് സെല്ലേഴ്‌സ്

കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയില്‍ നടന്ന അഖില കേരള ലോട്ടറി ഏജന്‍റ്‌സ്‌ ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസിന്‍റെ എട്ടാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ramesh chennithala  ramesh chennithala against state budget  kerala lottery agents and sellers congress  ramesh chennithala against kn balagopal budget  രമേശ് ചെന്നിത്തല  കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനി  ലോട്ടറി ഏജന്‍റ്‌സ്‌ ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്  ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആന്‍ഡ് സെല്ലേഴ്‌സ്  മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Ramesh Chennithala
author img

By

Published : Feb 18, 2023, 12:39 PM IST

Updated : Feb 18, 2023, 1:55 PM IST

രമേശ് ചെന്നിത്തല സംസാരിക്കുന്നു

കോട്ടയം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്വട്ടേഷന്‍ സംഘത്തെ ബജറ്റ് തയ്യാറാക്കാന്‍ ഏല്‍പ്പിച്ച പോലെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ്. കൊവിഡും പ്രളയവും മൂലം വലഞ്ഞ ജനങ്ങളുടെ മേല്‍ 4,000 കോടി രൂപയുടെ ബാധ്യതയാണ് ധനമന്ത്രി അടിച്ചേല്‍പ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസിന്‍റെ എട്ടാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പിണറായി വിജയന്‍റെ ഏഴ് വര്‍ഷക്കാലത്തെ ഭരണത്തില്‍ സംസ്ഥാനത്തിന്‍റെ പൊതുകടം നാല് ലക്ഷം കോടിയായി വര്‍ധിച്ചു. കേരളത്തില്‍ ഓരോ കുട്ടിയും 10,5000 രൂപയുടെ കടക്കാരനായാണ് ഇപ്പോള്‍ ജനിച്ചുവീഴുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാവപ്പെട്ടവരെയും സാധാരണക്കാരെയും പിഴിഞ്ഞുകൊണ്ടാകരുത് നികുതി പിരിവ് നടത്തേണ്ടത്. ജനങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സർക്കാരിനെ ജനങ്ങൾ പ്രതിരോധിക്കുമെന്നും മുൻ പ്രതിപക്ഷനേതാവ് പറഞ്ഞു. കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, മുന്‍ മന്ത്രി കെസി ജോസഫ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ എന്നീ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു.

Last Updated : Feb 18, 2023, 1:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.