കോട്ടയം: കെ.എം. മാണിയെ അനുസ്മരിക്കാന്‍ കാരുണ്യ പദ്ധതി മാത്രം മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യ പദ്ധതി ഇടതുസര്‍ക്കാര്‍ ഇല്ലാതാക്കി. കേരളത്തിലെ റബര്‍ വിലയിടിഞ്ഞപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ റബര്‍ വില സ്ഥിരതാ പദ്ധതിയും ഇപ്പോഴില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും യു.ഡി.എഫിന് ലഭിച്ചു. 27 പഞ്ചായത്ത് വാര്‍ഡുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ തിരിച്ചു പിടിച്ചു. തോമസ് ചാഴിക്കാടന് ലഭിച്ചതിലും കൂടുതല്‍ വോട്ടു നല്‍കി പാലാക്കാര്‍ ജോസ് ടോമിനെ വിജയിപ്പിക്കണമെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു.
പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാരാണിത്. സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ക്കെതിരെ അന്വേഷണം കൊണ്ടുവരികയാണ്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.