ETV Bharat / state

puthuppally by election result: 'അടി സർക്കാരിന്, ജയം ചാണ്ടി ഉമ്മന്': നിറഞ്ഞ മനസ്സോടെ പുതുപ്പള്ളി

puthuppally bypoll result അതിവേഗം നടക്കാൻ കൂടെയില്ലെങ്കിലും അതിശക്തമായി ഉമ്മൻചാണ്ടി കോൺഗ്രസിനും യുഡിഎഫിനും കരുത്തായി മാറിക്കഴിഞ്ഞു. പ്രചാരണത്തിൽ പുതുമയും വിവാദവും കൊണ്ടു വന്നാലും രക്ഷയില്ല എന്ന പാഠം കൂടിയാണ് പുതുപ്പള്ളി.

puthuppally-by-election-result-chandy-oommen-mla

author img

By ETV Bharat Kerala Team

Published : Sep 8, 2023, 12:14 PM IST

Updated : Sep 8, 2023, 3:37 PM IST

കോഴിക്കോട്: പുതുപ്പള്ളിയല്ലേ... ഉമ്മൻചാണ്ടിയുടെ സ്വന്തമല്ലേ... മത്സരിക്കുന്നത് മകനല്ലേ... ജയം ഉറപ്പല്ലേ... തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കേട്ട പൊതു വാചകങ്ങളാണിത്. 'ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ ശക്തനാണ് മരിച്ചു പോയ ഉമ്മൻചാണ്ടിയെന്ന്' കേരളം തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെസി അബു പറഞ്ഞതും ഓർമ്മയില്ലേ.. എന്നാൽ ആൾക്കൂട്ടം വോട്ടാകുമെന്നത് വ്യാമോഹമാണെന്ന് പറഞ്ഞ സിപിഎം ഒടുവിൽ പുതുപ്പള്ളിയിൽ ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് തിരുത്തിപ്പറയുകയും ചെയ്‌തിരുന്നു.

'പുതിയ പുതുപ്പള്ളി': പുതിയ പുതുപ്പള്ളിയുടേയും വികസനത്തിന്‍റെയും പേരില്‍ വോട്ട് ചോദിച്ച സിപിഎമ്മിനും എല്‍ഡിഎഫിനും കനത്ത തിരിച്ചടി നല്‍കിയാണ് പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മനെ ആദ്യമായി നിയമസഭയിലേക്ക് അയയ്ക്കുന്നത്. അതും പുതുപ്പള്ളിയുടെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തില്‍. 2011ല്‍ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടുകൾ എന്ന ഭൂരിപക്ഷം ഇത്തവണ ചാണ്ടി ഉമ്മൻ 37719 വോട്ടുകളുടെ ഭൂരിപക്ഷമാക്കി ഉയർത്തുകയായിരുന്നു.

'പുതുപ്പള്ളിയുടെ മനസ് വായിക്കണമായിരുന്നു': ഉമ്മൻചാണ്ടിയെ തുടർച്ചയായി 53 വർഷം നിയമസഭയിലെത്തിച്ച ചരിത്രം മാത്രമല്ല പുതുപ്പള്ളിക്കുള്ളത്. എക്കാലവും ഉമ്മൻചാണ്ടിയോട് മനസുകൊണ്ട് ചേർന്ന് നിന്നിരുന്നു എന്നത് കൂടിയാണ് പുതുപ്പള്ളിയുടെ ചരിത്രം. 1965 ലും 67 ലും സിപിഎമ്മിലെ ഇഎം ജോർജ് വിജയിച്ച പുതുപ്പള്ളിയില്‍ 1970ലാണ് ഉമ്മൻചാണ്ടി ആദ്യമായി വിജയിക്കുന്നത്. 70 ൽ ഉമ്മൻചാണ്ടി, ജോർജിനെ മലർത്തിയടിച്ചു, 7288 വോട്ടിന്. തുടർന്നുള്ള 53 വർഷം 11 തെരഞ്ഞെടുപ്പുകൾ. ഒരു വിജയി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞായി മാറിയ ഉമ്മൻചാണ്ടി.

ചെറിയ ഭൂരിപക്ഷത്തിൽ തുടങ്ങിയ ഉമ്മൻചാണ്ടി 2011ൽ അത് 33,255 വരെ ഉയർത്തി. എന്നാൽ 2021 ൽ ജെയ്ക് സി തോമസ് എന്ന ചെറുപ്പക്കാരൻ കുഞ്ഞൂഞ്ഞിന്‍റെ ഭൂരിപക്ഷം 9,044ലേക്ക് താഴ്ത്തികെട്ടി. കേരള കോൺഗ്രസ് എമ്മിന്‍റെ സഹായം കൂടി അവിടെ ഉണ്ടായിരുന്നു എന്നത് മറക്കരുത്. ഈ പിന്തുണകളൊന്നും ഇല്ലാതെ 1987ൽ വി.എൻ വാസവൻ തോറ്റത് 9,164 വോട്ടിനായിരുന്നു എന്നതും അടിവരയിടണം. എതിർ സ്ഥാനാർത്ഥികൾ ശക്തരായപ്പോൾ പുതുപ്പള്ളിക്കാർ അതിനെയും ഉൾക്കൊണ്ടിരുന്നു എന്നതും ഈ ചിത്രങ്ങളിലുണ്ട്. എന്നാൽ ഈ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും അനുകൂലമായത് ഓർമ്മയായ ഉമ്മൻചാണ്ടി എന്ന വികാരമാണ്. അതും മകൻ ചാണ്ടി ഉമ്മൻ ഏകകണ്ഠേന സ്ഥാനാർത്ഥിയായ പശ്ചാത്തലത്തിൽ. അപ്പോഴും ഇത്രയും കനത്ത തോൽവി നാട്ടുകാരൻ കൂടിയായ ജെയ്‌ക് സി തോമസ് ഏറ്റുവാങ്ങുമ്പോൾ കേരളത്തിലെ ഭരണ മുന്നണി മറക്കാൻ പാടില്ലാത്ത ചിലതുണ്ട്.

തിരിച്ചടി കനത്തു: ഉമ്മൻചാണ്ടിയെ വിറപ്പിക്കാൻ ജയ്‌കിന് വോട്ട് ചെയ്തവർ രണ്ട് വർഷം പിന്നിടുമ്പോൾ കനത്ത തിരിച്ചടിയാണ് നൽകിയത്. ഒന്നാം പിണറായി സർക്കാർ എല്ലാ മേഖലയിലും തരംഗം തീർത്ത് മുന്നേറിയപ്പോൾ നടന്ന 2021 ലെ തെരഞ്ഞെടുപ്പ്. വികസനത്തിന്‍റെ എക്കാലത്തേയും മികച്ച പടയായി പിണറായിയേയും കൂട്ടരേയും അടയാപ്പെടുത്തിയ കാലം. വോട്ടർമാർ യുഡിഎഫിന് വലിയ പ്രഹരമേൽപ്പിച്ചപ്പോൾ അത് ഉമ്മൻചാണ്ടിയേയും ക്ഷീണിതനാക്കി. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം പുതുപ്പള്ളി ചാണ്ടി ഉമ്മന് നൽകുമ്പോൾ ജയ്കിനെ മുൻനിർത്തി ഈ സർക്കാരിന് ചില താക്കീത് കൂടി വോട്ടർമാർ നൽകുന്നുണ്ട്.

വ്യാജ സർട്ടിഫിക്കറ്റും, മാർക്ക് മോഷണവും, കോപ്പിയടിയും, ആൾമാറാട്ടവും അഴിമതി ആരോപണങ്ങളുടെ നീണ്ട നിരയും... അതിനെല്ലാം പുറമെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിന്‍റെ ധൂർത്ത്, അധികാരത്തിന്‍റെ തണല്‍ ആസ്വദിക്കുന്ന പാർട്ടി... ഇതെല്ലാം പുതുപ്പള്ളിയിൽ വോട്ടുമാറ്റിക്കുത്തിയവരും ഓർത്തിട്ടുണ്ടാവും.

'ക്യാപ്‌സൂളുകൾ ഇനിയുമുണ്ടാകും': വിമർശനങ്ങളെ വിലയിരുത്തി ഉൾക്കൊള്ളാൻ പിണറായി സർക്കാരിന് ഇനിയും സമയമുണ്ട്. അതിനെ സ്വയം വിമർശനമെന്ന് വിളിച്ച് ആശ്വസിക്കാം. പുതുപ്പള്ളിയല്ലേ ഇതിലെന്ത് പുതുമ എന്നൊക്കെ സിപിഎമ്മിന് ഇടതു മുന്നണിയിൽ പറഞ്ഞ് ആശ്വസിക്കാം. എന്നാൽ മുന്നണിയിലേക്ക് അടുക്കാൻ ശ്രമിക്കുന്ന പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ഇനി ഒരു വട്ടം കൂടി ആലോചിക്കും.

സ്വപ്നയും സ്വർണ്ണക്കടത്തും ഖുറാനും ഈന്തപ്പഴവും ഉയർത്തിക്കാണിച്ചിട്ടും അതിശക്തമായി തുടർ ഭരണം പിടിച്ച ഒന്നാം പിണറായി സർക്കാറില്‍ നിന്ന് രണ്ടാം പിണറായി സർക്കാരിലെത്തുമ്പോൾ കാര്യങ്ങൾക്ക് മാറ്റമുണ്ട്.
ഇന്ന് (രാഷ്ട്രീയ) കാലാവസ്ഥ അനുകൂലമല്ല. കരകയറാനും തുറന്ന് പറയാനും ഇനിയും സമയമുണ്ടെങ്കിലും വിശ്വാസ്യത എന്നത് വലിയ ഘടകമാണ്. പ്രചാരണത്തിൽ പുതുമയും വിവാദവും കൊണ്ടു വന്നാലും രക്ഷയില്ല എന്ന ഒരു പാഠം കൂടിയാണ് പുതുപ്പള്ളി.

ജീവിച്ചിരിക്കുമ്പോൾ വേട്ടയാടപ്പെട്ട ഉമ്മൻചാണ്ടിയെ മരണാനന്തരം പുതുപ്പള്ളി നിറഞ്ഞ മനസ്സോടെ വാഴ്ത്തി കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് ലോക്സഭ, പിന്നെ തദ്ദേശം, അതുക്കും മേലെ നിയമസഭ, ഇനി ഇതെല്ലാം ഒരുമിച്ച് വന്നാൽ അങ്ങിനെയും. അതിവേഗം നടക്കാൻ കൂടെയില്ലെങ്കിലും അതിശക്തമായി ഉമ്മൻചാണ്ടി കോൺഗ്രസിനും യുഡിഎഫിനും കരുത്തായി മാറിക്കഴിഞ്ഞു.

Last Updated : Sep 8, 2023, 3:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.