ETV Bharat / state

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് സിലിണ്ടറിനു റീത്ത് വെച്ച് കേരള കോൺഗ്രസ് എം - തോമസ് ചാഴിക്കാടൻ എംപി

തോമസ് ചാഴിക്കാടൻ എംപി പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു.

LPG price hike  പാചക വാതക വില വർധന  ഇന്ധന വില വർധന  തോമസ് ചാഴിക്കാടൻ എംപി  കേരള കോൺഗ്രസിന്‍റെ പ്രതിഷേധം
പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് സിലിണ്ടറിനു റീത്ത് വെച്ച് കേരള കോൺഗ്രസ് എം
author img

By

Published : Mar 5, 2021, 7:33 PM IST

കോട്ടയം: ഇന്ധന, പാചക വാതക വില വർധനവിൽ അടുപ്പു കൂട്ടിയും പാചക വാതക സിലിണ്ടറിനു റീത്ത് വച്ചും പ്രതിഷേധം. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ കേരള കോൺഗ്രസ് എമ്മിന്‍റെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം നടത്തിയത്. തോമസ് ചാഴിക്കാടൻ എംപി പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു.
പാവപ്പെട്ടവരെ കൊള്ളയടിച്ച് കോർപറേറ്റുകളെ കൂടുതൽ സമ്പന്നൻമാരാക്കുകയാണ് കേന്ദ്ര സർക്കാരെന്ന് തോമസ് ചാഴിക്കാടൻ കുറ്റപ്പെടുത്തി. കർഷക യൂണിയൻ ജില്ലാ പ്രസിഡന്‍റ് മാത്തച്ചൻ പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. നേതാക്കൻമാരായ റെജി കുന്നംകോട്, വിജി എം തോമസ്, ജോസഫ് ചാമക്കാല, ജോജി കുറത്തിയാടൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.