കോട്ടയം: കെ-റെയിൽ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞ് മടക്കി അയച്ചു. പനച്ചിക്കാട് കൊല്ലാട് ജങ്‌ഷന് സമീപത്താണ് സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്.
ALSO READ: k rail: ചാത്തന്നൂരിൽ കെ-റെയിലിനെതിരെ പ്രതിഷേധം
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. ഇതോടെ നാട്ടുകാർ പ്രതിഷവുമായി രംഗത്തിറങ്ങുകയായിരുന്നു. കെ-റെയിൽ വിരുദ്ധ സമിതി ചെയർമാൻ ബാബു കുട്ടൻ ചിറ, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, മിനി കെ. ഫിലിപ്പ്, ജൂഫിൻ, ഫിലിപ്പ് കുട്ടി തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടപടി പൂർത്തിയാക്കാനാവാതെ മടങ്ങി.