ETV Bharat / state

സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കും; മന്ത്രി റോഷി അഗസ്റ്റിൻ - സുസ്ഥിര കുടിവെള്ള പദ്ധതി

കാഞ്ഞിരത്തുമൂട്ടില്‍ 15.26 ലക്ഷം രൂപയുടെയും ചെമ്പുച്ചിറയില്‍ 15.46 ലക്ഷം രൂപയുടെയും കെസികെ ജംഗ്ഷനില്‍ 9.60 ലക്ഷം രൂപയുടെയും പദ്ധതി പൂർത്തീകരിച്ചതിലൂടെ 250 വീടുകളിലാണ് ശുദ്ധജലം ലഭിക്കുക

സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കും -മന്ത്രി റോഷി അഗസ്റ്റിൻ  promote drinking water project minister roshy augustine  minister roshy augustine  drinking water project  കുടിവെള്ള പദ്ധതികൾ  സുസ്ഥിര കുടിവെള്ള പദ്ധതി  മന്ത്രി റോഷി അഗസ്റ്റിൻ
സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കും; മന്ത്രി റോഷി അഗസ്റ്റിൻ
author img

By

Published : May 10, 2022, 10:29 PM IST

കോട്ടയം: എല്ലാ വീടുകളിലും ശുദ്ധ ജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രാദേശികമായി നടപ്പാക്കുന്നതിനാവശ്യമായ പ്രോത്സാഹനം നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുറിച്ചി ഗ്രാമ പഞ്ചായത്ത് 14,16 വാര്‍ഡുകളില്‍ നിർമ്മാണം പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കും; മന്ത്രി റോഷി അഗസ്റ്റിൻ

ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജല സംരക്ഷണത്തിനുമുള്ള പദ്ധതികൾ ഓരോ പ്രദേശത്തും കണ്ടെത്തി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. നദികള്‍, പുഴകള്‍, അരുവികള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയ ജലശ്രോതസ്സുകളെ ആശ്രയിച്ച് ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതോടൊപ്പം കിണര്‍ റീച്ചാര്‍ജിംഗ്, മഴവെള്ള സംഭരണം, ഭൂഗർഭ ജലശ്രോതസ്സുകൾ എന്നിവ മുഖേനയും ജല ലഭ്യത ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 മാസത്തിനകം കേരളത്തില്‍ 10 ലക്ഷത്തിലധികം പൈപ്പ് കണക്ഷനുകള്‍ നല്‍കാനായി. അടുത്ത് നാല് വര്‍ഷത്തിനകം 40 ലക്ഷം പൈപ്പ് കണക്ഷനുകള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു

ചടങ്ങില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഭൂജലവകുപ്പ് ഡയറക്‌ടര്‍ ജോണ്‍ വി സാമുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞിരത്തുമൂട്ടില്‍ 15.26 ലക്ഷം രൂപയുടെയും ചെമ്പുച്ചിറയില്‍ 15.46 ലക്ഷം രൂപയുടെയും കെസികെ ജംഗ്ഷനില്‍ 9.60 ലക്ഷം രൂപയുടെയും പദ്ധതി പൂർത്തീകരിച്ചതിലൂടെ 250 വീടുകളിലാണ് ശുദ്ധജലം ലഭിക്കുക.

Also read: 2024നുള്ളില്‍ എല്ലാ വീടുകളിലും ശുദ്ധജല ഗാര്‍ഹിക കണക്ഷനുകള്‍: മന്ത്രി റോഷി അഗസ്‌റ്റിൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.