ETV Bharat / state

വേനൽ ചൂടിൽ വലഞ്ഞ് ജനം: സൂര്യാതപത്തെ സൂക്ഷിക്കണം

author img

By

Published : Mar 9, 2023, 6:53 PM IST

സൂര്യാതപത്തിന്‍റെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും - ആരോഗ്യ വിദഗ്‌ദർ പറയുന്നു

Precautions against sunburn  വേനൽ ചൂട്  സൂര്യാതപം  സൂര്യതാപം  സൂര്യാഘാതം  സൂര്യാതപത്തിനെതിരെ ജാഗ്രത  സൂര്യാതപം ലക്ഷണങ്ങൾ  sunburn  sunburn precautions  sunburn symptoms  kerala news  malayaalm news  മലയാളം വാർത്തകൾ  കോട്ടയം വാർത്തകൾ
സൂര്യാതപത്തിനെതിരെ ജാഗ്രത
ഡോ. ബിന്ദു കുമാരി സംസാരിക്കുന്നു

കോട്ടയം: അന്തരീക്ഷതാപം വർധിച്ച സാഹചര്യത്തിൽ സൂര്യാതപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയിൽ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാതപത്തിന് കാരണം. വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, അമിതവണ്ണമുള്ളവർ, പ്രമേഹം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയവർക്കാണ് സൂര്യാഘാതം ഉണ്ടാവാൻ കൂടുതൽ സാധ്യത.

വെയിലത്ത് ജോലി ചെയ്യുമ്പോൾ പേശിവലിവ് അനുഭവപ്പെടുന്നതാണ് തുടക്കം. കാലുകളിലെയും ഉദരത്തിലെയും പേശികൾ കോച്ചിപ്പിടിച്ച് വേദന തോന്നുന്നത് ശരീരത്തിലെ ജലവും ലവണങ്ങളും നഷ്‌ടപ്പെടുന്നതിന്‍റെ ലക്ഷണമാണ്. ഈ അവസരത്തിൽ ജോലി മതിയാക്കി വിശ്രമിക്കണം. തണലുള്ള സ്ഥലത്തേക്ക് മാറണം. ധാരാളം വെള്ളം കുടിക്കണം.

കൃത്യമായ മുൻകരുതലുകൾ ഇല്ലാതെ ജോലി തുടരുകയാണെങ്കിൽ അത് ഗുരുതരമായ കുഴപ്പങ്ങൾക്ക് കാരണമാകും. ചിലപ്പോൾ മരണം വരെ സംഭവിക്കാം.

പ്രശ്‌നം ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങൾ

  • മനംപുരട്ടൽ
  • ഓക്കാനം
  • ഛർദ്ദി
  • ശരീരത്തിന്‍റെ ചൂട് പെട്ടെന്ന് കൂടുക
  • വിയർക്കാതിരിക്കുക
  • ചർമം ചുവന്ന് ഉണങ്ങിവരളുക
  • തലചുറ്റി വീഴുക
  • ഓർമക്കുറവ്
  • ബോധക്ഷയം

ലക്ഷണങ്ങൾ കണ്ടാൽ എന്ത് ചെയ്യണം? രോഗിയെ എത്രയും പെട്ടെന്ന് വെയിലത്ത് നിന്ന് തണലത്തേക്ക് മാറ്റണം. ചൂട് കുറയും വരെ ശരീരം വെള്ളം മുക്കി തുടക്കുക. കുളിപ്പിക്കുകയും ആവാം. എ സിയുള്ള ഒരു മുറിയിലോ അല്ലെങ്കിൽ ഫാനിന്‍റെ അടിയിലോ രോഗിയെ കിടത്താൻ സൗകര്യമുണ്ടെങ്കിൽ അതിനു ശ്രമിക്കണം. ധാരാളം വെള്ളം കുടിക്കാൻ കൊടുക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം കിട്ടുമെങ്കിൽ നല്ലതാണ്.

ഒ.ആർ.എസ് അടങ്ങിയ ലായനി, കരിക്കിൻ വെള്ളം എന്നിവ നൽകുന്നത് നഷ്‌ടപ്പെട്ട ലവണങ്ങൾ തിരിച്ചു കിട്ടാൻ സഹായിക്കും. കട്ടൻ കാപ്പി, കട്ടൻ ചായ എന്നിവ നൽകരുത്. ശരീരത്തിൽ നിന്ന് ജലം വീണ്ടും നഷ്‌ടപ്പെടാൻ അത് കാരണമായിത്തീരും. ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോവുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് മണിക്കും ഇടയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. പുറംപണി ചെയ്യുന്നവർ ജോലിസമയം കൂടുതൽ രാവിലെയും വൈകുന്നേരമായി ക്രമീകരിക്കുന്നതാണ് ഉത്തമം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ഇടവേളകളിൽ തണലത്ത് വിശ്രമിക്കണം. ദാഹമില്ലെങ്കിൽ പോലും ഇടയ്‌ക്കിടക്ക് വെള്ളം കുടിച്ചുകൊണ്ടിരിക്കുക.

Also read: എങ്ങും ചുട്ടുപൊള്ളുന്നു… സൂക്ഷിക്കണം… കരുതല്‍ വേണം, പാലിക്കണം ഈ ജാഗ്രത നിര്‍ദേശങ്ങള്‍

വെയിലത്ത് ഇറങ്ങേണ്ടി വന്നാൽ കുട ചൂടുക. അയഞ്ഞ വസ്‌ത്രം ധരിക്കുക. ഇളം നിറങ്ങൾ ഉപയോഗിക്കണം. ബിയറും മദ്യവും കഴിച്ച് വെയിലത്ത് ഇറങ്ങി നടക്കരുത്. വെയിലത്തല്ലെങ്കിലും ഈ ഒരു സമയത്ത് ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് നല്ലതാണ്. വെയിലത്ത് കുട്ടികളെ കാറിനുള്ളിൽ ഇരുത്തി ഒരിക്കലും പുറത്ത് പോകരുത്. രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ കഴിവതും വീടിനുള്ളിൽ അല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾക്കുള്ളിൽ കഴിയുക. ജനാലകൾ വായു കടന്നു പോകാൻ കഴിയും വിധം തുറന്നിടുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.