ETV Bharat / state

കോട്ടയത്ത് ലോഡ്ജ് മുറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ബിനിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കോട്ടയം കലക്ട്രേറ്റിന് സമീപം ലോഡ്ജ് മുറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍
author img

By

Published : May 8, 2019, 8:06 PM IST

Updated : May 8, 2019, 11:03 PM IST

കോട്ടയം: ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുടവെച്ചൂര്‍ അയ്യനാട്ടു കോളനിയില്‍ താമസക്കാരനായ ബിനിലിനെയാണ് കോട്ടയം കലക്ട്രേറ്റിന് സമീപമുള്ള ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ആറാം തിയതി ജോലിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ബിനിലിനെ പിന്നീട് കാണാതാകുകയായിരുന്നു. സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിട്ടില്ലെന്ന വിവരം ലഭിച്ചതോടെ ബന്ധുക്കള്‍ വൈക്കം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നു പുലര്‍ച്ചെ ലോഡ്ജ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തുന്നത്.

കോട്ടയത്ത് ലോഡ്ജ് മുറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

നേരം വൈകിയിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കോട്ടയം പൊലീസ് എത്തിയാണ് വാതില്‍ തുറന്നത്.ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Police Officer Suicide-Vo

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനും,വൈക്കം കുടവെച്ചൂര്‍ അയ്യനാട്ടു കോളനിയില്‍ താമസക്കാരനുമായ ബിനില്‍നെ കോട്ടയം കളക്ട്രേറ്റിന് സമീപമുള്ള ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ  ആറാം തീയതി ജോലിക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ബിനിലിനെ പിന്നീട് കാണാതാകുകയായിരുന്നു. സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിട്ടില്ലെന്ന വിവരം ലഭിച്ചതോടെ ബന്ധുക്കള്‍ വൈക്കം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ആറാം തീയതി വൈകിട്ടോടെ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് വൈക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നു പുലര്‍ച്ചേയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ലോഡ്ജ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. നേരം വൈകിയിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കോട്ടയം പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ബിനിലിനെ മരിച്ച നിലയില്‍ കാണപ്പെടുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഇക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : May 8, 2019, 11:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.