ETV Bharat / state

പാമ്പാടി ജ്വല്ലറി മോഷണം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

മാല വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവാണ് കഴിഞ്ഞ ദിവസം സ്വർണം കവർന്നത്

police released the sketch  accused who stolen chain from jewellery  pambadi jewellery theft  jewellery theft  kottayam pambadi jewellery incident  si rajesh manimala  latest news in kottayam  latest news  latest news today  പാമ്പാടി ജ്വല്ലറി മോഷണം  പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു  രേഖാചിത്രം  മാല വാങ്ങാനെന്ന വ്യാജേന  എസ് ഐ രാജേഷ് മണിമല  കൈയ്യാല പറമ്പിൽ ജ്വല്ലറി  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പാമ്പാടി ജ്വല്ലറി മോഷണം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
author img

By

Published : Dec 2, 2022, 3:16 PM IST

കോട്ടയം: കോട്ടയത്ത് പാമ്പാടിയിൽ ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നിർദേശപ്രകാരം കോട്ടയം ജില്ല പൊലീസ് ഓഫിസിലെ എസ് ഐ രാജേഷ് മണിമലയാണ് രേഖാചിത്രം തയ്യാറാക്കിയത്. മാല വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവാണ് കഴിഞ്ഞ ദിവസം സ്വർണം കവർന്നത്.

മോഷണ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പാമ്പാടി ഗവ.താലൂക്ക് ഹോസ്‌പിറ്റലിനു സമീപം കൈയ്യാല പറമ്പിൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്. യുവാവ് മാല വാങ്ങാനാണെന്ന് പറഞ്ഞതു പ്രകാരം സ്വർണ മാലകൾ തെരഞ്ഞെടുക്കാനായി നൽകി. എന്നാൽ ഉടമയുടെ ശ്രദ്ധ മാറിയ നിമിഷത്തിൽ ഇയാൾ സ്വർണാഭരണങ്ങളുമായി സ്‌കൂട്ടറിൽ കടന്നു കളയുകയായിരുന്നു.

ALSO READ:സിസിടിവി ദൃശ്യം: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന യുവാവ് എത്തി, മാലയുമായി ഓടിപ്പോയി

കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ ധരിച്ചിരിക്കുന്ന വസ്‌ത്രം ഏതെങ്കിലും കടയിലെ യൂണിഫോം ആണോ എന്ന് സംശയം പൊലീസ് നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ യുവാവിനെയോ, ഈ യൂണിഫോം ഏതെങ്കിലും കടകളിൽ ഉള്ളതായി അറിയാവുന്നവരോ പാമ്പാടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

ഫോണ്‍: 0481 2505322
എസ്‌എച്ച്‌ഒ: 9497987079
എസ്‌ഐ: 9497980340

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.