ETV Bharat / state

ബസിൽ സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം ; അറസ്‌റ്റിലായ പൊലീസുകാരന് സസ്‌പെന്‍ഷന്‍

Police officer arrested in sexual assault case : ബസിൽ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പൊലീസുകാരൻ പിടിയില്‍

പൊലീസുകാരൻ അറസ്റ്റിൽ  Police officer arrested in sexual assault case  sexual assault case police arrested  bus sexual assault case police man arrest  ബസിൽ സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം  ലൈംഗികാതിക്രമം പൊലീസുകാരൻ പിടിയിൽ  ബസിൽ ലൈംഗികാതിക്രമം  പീഡനക്കേസിൽ പൊലീസുകാരൻ പിടിയിൽ  സഹയാത്രികയോട് അപമര്യാദയായി പെരുമാറി  sexual assault case  sexual assault case police man arrested  kottayam police arrest
Police officer arrested for sexually assaulting woman in a bus
author img

By ETV Bharat Kerala Team

Published : Nov 26, 2023, 4:29 PM IST

Updated : Nov 26, 2023, 8:01 PM IST

കോട്ടയം : ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍. പെരുവന്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അജാസ് മോന്‍ നേരത്തെ അറസ്റ്റിലായിരുന്നു. വൈകുന്നേരത്തോടെയാണ് ജില്ലാ പൊലീസ് മേധാവി ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്‌തത്.

ഇന്നലെ (നവംബർ 25) കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ബസിൽ യാത്ര ചെയ്‌ത സ്ത്രീയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. അറസ്റ്റിലായ അജാസ് മോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇതിന് പിന്നാലെ ആണ് അജാസിനെ ഇടുക്കി ജില്ല പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്‌തത്.

Also read: Binu B Kamal Arrested Sexual Assault In KSRTC: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ടെലിവിഷൻ താരം പിടിയിൽ: കെഎസ്ആർടിസി ബസിൽ 21കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പ്രശസ്‌ത ടെലിവിഷൻ താരം ബിനു ബി കമൽ പിടിയിലായിരുന്നു (Actor Binu B Kamal Arrested in Sexual Assault In KSRTC). തിരുവനന്തപുരത്ത് നിന്ന് കിളിമാനൂരിലേക്ക് പോകുന്ന വഴി ബസിൽ വച്ചായിരുന്നു സംഭവം.

അടുത്തിരുന്ന കൊല്ലം സ്വദേശിനിയോട് ബിനു അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ, യാത്രക്കാർ ഇയാളെ പിടികൂടുകയും പൊലീസിന് കൈമാറുകയായിരുന്നു.

Also read: Woman Sexually Assaulted In KSRTC Bus : കെഎസ്‌ആര്‍ടിസി ബസില്‍ യുവതിയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

കെഎസ്ആർടിസിയിൽ നഗ്നത പ്രദർശനം: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലും സമാന സംഭവം ഉണ്ടായിരുന്നു. സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയതിന് (Woman Sexually Assaulted In KSRTC Bus) തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. മുഹമ്മദ്‌ അസറുദ്ദീൻ എന്നയാളാണ് പൊലീസ് പിടിയിലായത്.

പെരുമ്പാവൂരില്‍ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ അടുത്ത സീറ്റിലിരുന്ന യുവതിയോട്‌ പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി ചോദ്യം ചെയ്‌തതോടെ യുവതിയ്‌ക്ക്‌ നേരെ പ്രതി നഗ്നത പ്രദര്‍ശനവും നടത്തി. യുവതി ബഹളം വച്ചതോടെ ബസിൽ ഉണ്ടായിരുന്ന മറ്റ്‌ യാത്രക്കാര്‍ ഇടപെടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തു. പെരുമ്പാവൂര്‍ പൊലീസ്‌ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Also read: ജോലി കഴിഞ്ഞ് മടങ്ങവേ യാത്രാക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം; പ്രതി റിമാൻഡിൽ

യാത്രിക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം: ജോലി കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് പോയ യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവറെ പിടികൂടിയിരുന്നു. മുട്ടത്തറ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിയാസ് (33) ആണ് കേസിലെ പ്രതി.

വലിയതുറ ഭാഗത്ത് വച്ച് പ്രതിയെ ഫോർട്ട് പൊലീസ് പിടികൂടുകയായിരുന്നു. പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത് (Sexual assault on women in autorickshaw).

Last Updated : Nov 26, 2023, 8:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.