ETV Bharat / state

ബൈക്ക് യാത്രികനെ മര്‍ദിച്ചെന്നാരോപിച്ച് സംഘര്‍ഷം; പൊലീസുകാരന് പരിക്കേറ്റു - പൊലീസ് തല്ലി നിലത്തിട്ടു

പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്ന് ഈ വാഹനം രഞ്ജിത് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പിയാഗ്യോ ആപ്പെയുടെ നമ്പറാണെന്ന് കണ്ടെത്തി. വ്യാജ നമ്പര്‍ ആയതിനാലാകാം വാഹനം നിര്‍ത്താതെ പോയതെന്ന് നിഗമനം

Policeman injured in clash  Police beat up passenger  passenger  പൊലീസ് തല്ലി നിലത്തിട്ടു  പൊലീസുകാരന് പരിക്ക്
സംഘര്‍ഷത്തില്‍ പൊലീസുകാരന് പരിക്ക്
author img

By

Published : Apr 19, 2020, 4:37 PM IST

കോട്ടയം: പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ മര്‍ദിച്ചെന്നാരോപിച്ചുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന് പരിക്കേറ്റു. ഈരാറ്റുപേട്ട നടയ്ക്കലിലാണ് സംഭവം. ബൈക്കിലെത്തിയ ഹക്കിം എന്ന യുവാവ് കൈകാണിച്ചിട്ടും വണ്ടി നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ നിലത്തു വീണ ഹക്കിമിനെ പാലാ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ഒരു സംഘം ആളുകൾ സ്ഥലത്തെത്തി പൊലീസുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ റോബി എന്ന പൊലീസുകാരന് പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരനെ പിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അജ്മല്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേ സമയം, അന്വേഷണത്തില്‍ ബൈക്കിന്‍റേത് വ്യാജനമ്പര്‍ പ്ലേറ്റാണെന്ന് കണ്ടെത്തി. പുതിയ മോഡല്‍ ബൈക്കിന് ഓട്ടോറിക്ഷയുടെ നമ്പറാണ് വച്ചിരിക്കുന്നത്. കെ.എല്‍ 35 എഫ് 929 എന്ന നമ്പരാണ് ബൈക്കിലുണ്ടായിരുന്നത്. പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്ന് ഈ വാഹനം രഞ്ജിത് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പിയാഗ്യോ ആപ്പെയുടെ നമ്പരാണെന്ന് കണ്ടെത്തി. വ്യാജനമ്പരായതിനാലാവാം വാഹനം നിര്‍ത്താതെ പോയതെന്നാണ് കരുതുന്നത്. വ്യാജനമ്പരിലുള്ള ഈ വാഹനം കഴിഞ്ഞ ദിവസവും പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.