ETV Bharat / state

കസ്റ്റഡി മര്‍ദനമെന്ന് ആരോപണം; പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

പള്ളിവാസൽ തോക്കുപാറയിലെ സണ്ണി തോമസിന് മര്‍ദനമേറ്റെന്നാണ് ആരോപണം

author img

By

Published : Aug 21, 2019, 11:50 PM IST

കട്ടപ്പന കസ്റ്റഡി മര്‍ദനം: പ്രതിയെ സബ്‌ ജയിലില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

കോട്ടയം: കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ മകന് കസ്റ്റഡി മര്‍ദനമെന്ന ആരോപണവുമായി പള്ളിവാസൽ തോക്കുപാറയിലെ സണ്ണി തോമസിന്‍റെ പിതാവ് തോമസ്. മര്‍ദനമേറ്റ സണ്ണിയെ പീരുമേട് സബ്‌ ജയിലില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുമായി പിണങ്ങി കഴിയുന്ന സണ്ണി കഴിഞ്ഞ ദിവസം സ്വന്തം മക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പൊലീസിന് പരാതി ലഭിച്ചത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പൊലീസുകാരെ ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടി കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

മക്കളെ തട്ടിക്കൊണ്ട് പോയതിന് ഉപ്പുതറ പൊലീസും കേസെടുത്തു. കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്‌ത് പീരുമേട് സബ് ജയിലെത്തിയ സണ്ണിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സണ്ണിക്ക് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ നിന്നും ക്രൂരമര്‍ദനമേറ്റെന്നാണ് ബന്ധുക്കളുടെ ആരോപണം. മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനയിൽ സണ്ണിക്ക് കാര്യമായ പരിക്കുകളുള്ളതായി കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധനകൾക്കായി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇയാൾ.

കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനമെന്ന് ആരോപണം: പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Intro:കട്ടപ്പന കസ്റ്റടി മർദ്ദനംBody:കട്ടപ്പനയില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയിലാണ് പള്ളിവാസൽ തോക്കു പാറ സ്വദേശി സണ്ണി തോമസിനെ പീരുമേട് സബ്ജയിലില്‍ നിന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.  ഭാര്യയുമായി പിണങ്ങി കഴിയുന്ന സണ്ണി  കഴിഞ്ഞ ദിവസം സ്വന്തം മക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പോലീസിന് പരാതി ലഭിച്ചിരുന്നു..  തുടർന്ന് ഇയാളെ കസ്റ്റടിയിലെടുക്കാൻ ശ്രമിക്കവെ എസ്.ഐയെ വാഹനം ഇടുപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചന്നും പോലീസുകാരെ അക്രമിച്ചന്നും ചൂണ്ടിക്കാട്ടി കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്യ്തിരുന്നു.കൂടാതെ മക്കളെ തട്ടിക്കൊണ്ട് പോയതിന് ഉപ്പുതറ പോലീസും കേസ് എടുത്തു. കട്ടപ്പന കോടതി റിമാന്റ് ചെയ്യ്ത് പീരുമേട് സബ് ജയിലെത്തിയ സണ്ണിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.സണ്ണിക്ക് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റെന്നാണ് ബന്ധുക്കളുടെ ആരോപണം

byt (തോമസ് പിതാവ്)

മെഡിക്കൽ കോളെജിലെ പ്രധമി ക പരിശോധനയിൽ സണ്ണിക്ക് കാര്യമായ പരിക്കുകൾ ഉള്ളതായ കണ്ടെത്താനായില്ല. പരിശോധന കൾക്ക് നിലവിൽ നീരീക്ഷത്തിലാണ് ഇയാൾ. 

Conclusion:ഇ റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.