തീയതി: 07-10-2024 തിങ്കള്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: കന്നി
തിഥി: ശുക്ല ചതുര്‍ഥി
നക്ഷത്രം: അനിഴം
അമൃതകാലം: 01:41 PM മുതല്‍ 03:11 PM വരെ
ദുർമുഹൂർത്തം: 12:36 PM മുതല്‍ 01:24 PM വരെ & 03:00 PM മുതല്‍ 03:48 PM വരെ
രാഹുകാലം: 07:42 AM മുതല്‍ 09:12 AM
സൂര്യോദയം: 06:12 AM
സൂര്യാസ്‌തമയം: 06:10 PM
ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഉണ്ടാകും. അമ്മയ്ക്ക് രോഗം പിടിപെടാന്‍ സാധ്യത കാണുന്നു. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലാല്ലയ്‌മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
കന്നി: ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. മനസും ശരീരവും ആരോഗ്യപൂര്‍ണണ്ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടൊപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് അംഗീകരിക്കപ്പെടും.
തുലാം: മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം: ഒരു സാധാരണ ദിവസമായിരിക്കും ഇന്ന്. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ ആഹ്ലാദകരമാകും.
ധനു: സംഭാഷണവും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് നിങ്ങളെ വളരെയധികം കുഴപ്പത്തിലാക്കും. കൂടുതൽ ശ്രദ്ധിക്കുകയും ക്ഷമിക്കൂകയും വേണം. അല്ലെങ്കിൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവരാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.
മകരം: വളരെയധികം അനുകൂലമായ ദിവസമായിരിക്കും. പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും കാണാനാകും. വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്നത്തെപ്പോലെ നല്ല ദിവസങ്ങൾ ഉണ്ടാകണമെന്നില്ല. ഒരു സുഹൃത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കാം.
കുംഭം: നിങ്ങളുടെ മനസും ശരീരവും സമാധാനമായിരിക്കും. തൊഴിൽപരമായി മികച്ച രീതിയിൽ പ്രവർത്തിക്കുകയും ആളുകള്‍ നിങ്ങളുടെ ജോലിയെ നന്നായി അഭിനന്ദിക്കുകയും ചെയ്യും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്. ഒപ്പം സഹപ്രവർത്തകരുടെ പിന്തുണയോടെ നിങ്ങള്‍ ഒരു ശക്തിയായി കണക്കാക്കപ്പെടും.
മീനം: നിങ്ങളെക്കാൾ കൂടുതൽ ശക്തി പ്രയോഗിക്കുന്ന ആരുമായും ഇന്ന് ആശയക്കുഴപ്പം ഉണ്ടാക്കരുത്. മടി അനുഭവപ്പെടും. മനസ് നിഷേധാത്മകമായ അനാവശ്യ ചിന്തകൾ കൊണ്ടു നിറഞ്ഞതായിരിക്കും. എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം അനിഷ്‌ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
മേടം: ഇന്ന് ഭൗതികമെന്നതിനെക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നിങ്ങള്‍ക്കുണ്ടാവുക. ദിവസം മുഴുവൻ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് അനുഭവപ്പെടും. പക്ഷേ, സംസാരത്തിൽ അതീവശ്രദ്ധ പുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍ നിന്ന് ഇന്ന് ധനാഗമമുണ്ടാകും.
ഇടവം: ഇന്ന് നിങ്ങള്‍ ആരോടെങ്കിലും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. പകരം വീട്ടാന്‍ ശ്രമിക്കരുത്. ശാന്തനായി ഇരിക്കാന്‍ ശ്രമിക്കുക. അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. സ്വത്വത്തെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ നന്മയും അന്തസും അവസാനം വരെ നിലനില്‍ക്കും.
മിഥുനം: ഒരു കുടുംബയോഗം സംഘടിപ്പിക്കാന്‍ നിങ്ങള്‍ വല്ലാതെ ആഗ്രഹിക്കും. ഇന്നത്തെ ദിവസം അതിനു പറ്റിയതാണ്. അടുത്ത സുഹൃത്തുക്കളെയും, ബിസിനസ് പങ്കാളികളെയും വീട്ടിലേക്ക് ക്ഷണിക്കും. ജീവിതപങ്കാളിയുടെയും ഉറ്റവരുടെയും സാമീപ്യത്തില്‍ സന്തോഷിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ വളരെയേറെ ഉത്സാഹശീലനും, നൈസര്‍ഗികഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവനുമാകും. വേണ്ടാത്ത ചിന്തകള്‍ കളഞ്ഞ് കാര്യങ്ങള്‍ ഏറ്റെടുക്കുക. കൂടാതെ വീഴ്‌ചകളിലേക്ക് അധികം ശ്രദ്ധകൊടുക്കാതെ നന്നായി ജോലി ചെയ്‌തു തുടങ്ങുക.