ETV Bharat / state

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഓട്ടോറിക്ഷ മോഷ്‌ടിച്ച സംഘം പിടിയിൽ

Vehicle thieves arrested: മാതാവിന്‍റെ ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ തിടനാട് സ്വദേശിയായ നാരായണന്‍റെ ഓട്ടോറിക്ഷയാണ് ക്യാന്‍സര്‍ വാര്‍ഡിന്‍റെ മുൻപിൽ നിന്നും കാണാതായത്.

വാഹനമോഷണ സംഘം പിടിയില്‍  autorickshaw stealing from Kottayam Medical College  Police arrested vehicle thieves in kottayam  കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഓട്ടോറിക്ഷ മോഷ്‌ടിച്ച സംഘം പിടിയിൽ  കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഓട്ടോറിക്ഷ മോഷണം പോയി
കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഓട്ടോറിക്ഷ മോഷ്‌ടിച്ച സംഘം പിടിയിൽ
author img

By

Published : Nov 29, 2021, 9:31 PM IST

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ക്യാന്‍സര്‍ വാര്‍ഡിന്‍റെ മുന്നില്‍ നിന്നും രണ്ടാഴ്‌ച മുൻപ് കാണാതായ ഓട്ടോറിക്ഷ മോഷ്‌ടിച്ച സംഘം പിടിയിൽ. മൂവാറ്റുപുഴ സ്വദേശികളായ കഴപ്പുരയ്ക്കല്‍ വീട്ടില്‍ ഷാജി കെ.കെ (43), മറവുംചാലില്‍ വീട്ടില്‍ സജീവ്, തേവര്‍മഠത്തില്‍ വീട്ടില്‍ അനില്‍ ടി.എസ് എന്നിവരാണ് പിടിയിലായത്.

പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമാണ് ഗാന്ധിനഗർ പൊലീസ് പ്രതികളെ പിടികൂടിയത്. നിരവധി മോഷണ കേസില്‍ പ്രതിയാണ് പിടിയിലായ ഷാജി. മാതാവിന്‍റെ ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ തിടനാട് സ്വദേശിയായ നാരായണന്‍റെ ഓട്ടോറിക്ഷയാണ് ക്യാന്‍സര്‍ വാര്‍ഡിന്‍റെ മുൻപിൽ നിന്നും കാണാതായത്.

ഉച്ചയ്ക്ക് 2 മണിയോടെ പാർക്ക് ചെയ്‌ത ഓട്ടോ തിരികെയെടുക്കാൻ നാരായണൻ 6 മണിയോടെ എത്തിയപ്പോഴാണ് ഓട്ടോ മോഷണം പോയതായി അറിയുന്നത്. അന്നു തന്നെ ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ഓട്ടോ കാണാതായ സംഭവത്തിനു ശേഷം നാരായണന്‍റെ കഷ്‌ടപ്പാടുകളെ കുറിച്ച് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും പുതിയ വാഹനം വാങ്ങുന്നതിനായി നാട്ടുകാര്‍ പണപ്പിരവ് ആരംഭിക്കുകയും ചെയ്‌തിരുന്നു.

Also Read: Timelines Of The Farmers Protest: കേന്ദ്രത്തെ മുട്ടുകുത്തിച്ച നിശ്ചയദാര്‍ഢ്യം; കര്‍ഷക സമരത്തിന്‍റെ നാള്‍വഴികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.