ETV Bharat / state

PO Sathiyamma Protest puthuppally കുത്തിയിരിപ്പ് സമരം നടത്തി സതിയമ്മ; കേരളം ഭരിക്കുന്നത് മനസാക്ഷിയില്ലാത്ത സര്‍ക്കാരെന്ന് വിഡി സതീശന്‍ - പിഒ സതിയമ്മ കുത്തിയിരിപ്പ് സമരം

PO Sathiyamma Protest at veterinary sub center puthuppally പുതുപ്പള്ളി വെറ്ററിനറി സബ്‌സെന്‍ററിന് മുന്‍പിലാണ് പിഒ സതിയമ്മ കുത്തിയിരിപ്പ് സമരം നടത്തിയത്

PO sathiyamma protest  puthuppally kottayam  കുത്തിയിരിപ്പ് സമരം നടത്തി സതിയമ്മ  പിഒ സതിയമ്മ  പിഒ സതിയമ്മ കുത്തിയിരിപ്പ് സമരം
PO Sathiyamma Protest puthuppally
author img

By ETV Bharat Kerala Team

Published : Aug 22, 2023, 11:12 PM IST

കുത്തിയിരിപ്പ് സമരത്തില്‍ നിന്നും

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുകഴ്‌ത്തി സംസാരിച്ചതിന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടുവെന്ന പരാതി ഉയര്‍ത്തിയ സ്‌ത്രീ കുത്തിയിരിപ്പ് സമരം നടത്തി (PO Sathiyamma Protest). കോട്ടയം കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളികിഴക്കേതിൽ പിഒ സതിയമ്മയാണ് (52) പുതുപ്പള്ളി വെറ്ററിനറി സബ്‌സെന്‍ററിന് (Veterinary sub center puthuppally kottayam) മുന്‍പില്‍ സമരം നടത്തിയത്. തന്‍റെ കുടുംബത്തിനുവേണ്ടി ഉമ്മന്‍ചാണ്ടി ചെയ്‌ത സേവനത്തെക്കുറിച്ചാണ് ചാനൽ ക്യാമറയ്ക്ക് മുന്‍പില്‍ പറഞ്ഞതെന്നും ഇതിനാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന ആരോപണം.

11 വർഷമായുണ്ടായിരുന്ന ജോലിയാണ് ഇവര്‍ക്ക് നഷ്‌ടപ്പെട്ടത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെപ്പറ്റി ചാനൽ റിപ്പോർട്ടർ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് അനുകൂലമായി സംസാരിച്ചിരുന്നു. പുറമെ, ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിക്കുകയും ചെയ്‌തു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് സതിയമ്മ ജോലി ചെയ്യുന്ന മൃഗാശുപത്രി.
കുടുംബശ്രീയിൽ നിന്നാണ് സതിയമ്മയെ ജോലിക്കെടുത്തതും ഇവരുടെ ജോലി കാലാവധി അവസാനിച്ചതിനാലാണ് പുതിയ ആളെ എടുത്തതെന്നുമാണ് അധികൃതരുടെ വിശദീകരണം.

'മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്': വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ സതിയമ്മയുടെ ജോലി കളഞ്ഞവരാണ് പുതുപ്പള്ളിയില്‍ വോട്ടുതേടി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണ് ഇതെന്നും പ്രതിപ ക്ഷനേതാവ് പറഞ്ഞു.

സതിയമ്മയുടെ ജീവിതത്തില്‍ പ്രയാസം വന്നപ്പോള്‍ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടി അവരെ ചേര്‍ത്ത് നിര്‍ത്തി സഹായിച്ചു. ഇക്കാര്യം അവര്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. ഇതാണോ ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള കാരണം?. ഇക്കാര്യം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലേ?. മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.

രാഷ്ട്രീയമായ വിരോധത്തിന്‍റേയും അസഹിഷ്‌ണുതയുടെയും പേരിലാണ് സതിയമ്മയുടെ ജീവിതം വഴിമുട്ടിച്ചത്. ഒരു ദയയും ഇല്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നോര്‍ത്ത് ഈ നാട് അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണ്. സതിയമ്മയെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആ കുടുംബത്തെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. എല്ലാ അര്‍ഥത്തിലും ഞങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വരെ സതിയമ്മ ജോലി ചെയ്‌തിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അവര്‍ക്ക് 8000 രൂപ ശമ്പളവും കിട്ടിയിരുന്നു. ഇപ്പോള്‍ പിരിച്ചുവിടാന്‍ കാരണമെന്താണ്?. അവരുടെ ജീവിതത്തിലുണ്ടായ കാര്യം മാധ്യമങ്ങളോട് പറഞ്ഞതിനാണ് പിരിച്ചുവിട്ടത്. മന്ത്രി പറയുന്നത് അവര്‍ അവിടെ ജോലി ചെയ്‌തിട്ടില്ലെന്നാണ്. അങ്ങനെയെങ്കില്‍ അവരെ എങ്ങനെയാണ് പിരിച്ചുവിട്ടത്?. വഴിയിലൂടെ പോകുന്ന ആളെ പിരിച്ച് വിടാനാകുമോ?.

ഇനിയും സാങ്കേതിക കാര്യങ്ങള്‍ പറയാം. സതിയമ്മ എന്നൊരാള്‍ ഭൂമിയില്‍ ഇല്ലായിരുന്നെന്നു വരെ പറയാം. പൊലീസ് കേസെടുത്തതിന് 84 വയസുള്ള ഭാരതിയമ്മ നാല് വര്‍ഷമാണ് പിന്നാലെ നടന്നത്. നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് ആള് മാറിപ്പോയെന്ന് പറഞ്ഞത്. എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്ന് തെളിയിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. എല്ലാ സാങ്കേതികത്വവും മാറ്റിവച്ച് സതിയമ്മയെ ജോലിക്കെടുക്കണം. മന്ത്രി ചിഞ്ചുറാണി ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

മാസപ്പടി വിവാദവും മാധ്യമ സൃഷ്‌ടിയാണെന്നാണ് മന്ത്രിമാരും സിപിഎമ്മും പറഞ്ഞത്. ഹൈക്കോടതി വിധി വന്നാലും മാധ്യമ സൃഷ്‌ടിയെന്ന് പറയുമോ?. ഇത് സ്റ്റാലിന്‍റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട. ഉദ്യോഗസ്ഥര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയും കാട്ടേണ്ട. സര്‍ക്കാരിന്‍റെ അസഹിഷ്‌ണുതയുടെ ഏറ്റവും വലിയ പ്രതീകമാണ് സതിയമ്മ. സര്‍ക്കാര്‍ മനുഷ്യത്വം കാട്ടുമോ സാങ്കേതികത്വം ഉയര്‍ത്തിപ്പിടിച്ച് മാധ്യമ സൃഷ്‌ടിയാണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സതിയമ്മയെ ഞങ്ങള്‍ വഴിയാധാരമാക്കില്ല. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സംസാരിച്ചതിന് സതിയമ്മയുടെ ജോലി കളയാന്‍ ശ്രമിച്ചവരാണ് പുതുപ്പള്ളിയില്‍ വോട്ട് തേടി ഇറങ്ങിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.